ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ട് തിരികെവരാന്‍ താന്‍ ഷാഹിദ് അഫ്രീദിയല്ലെന്ന് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ഇപ്പോള്‍ നടക്കുന്ന ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ വേള്‍ഡ് ജയന്റ്സുമായുള്ള മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് റെയ്നയുടെ ഇത്തരത്തില്‍ പ്രതികരിച്ചത്. അതേസമയം കഴിഞ്ഞ മത്സരത്തില്‍ 3 വിക്കറ്റിനു പരാജയപ്പെട്ട ഇന്ത്യ മഹാരാജാസ് ഫൈനലില്‍ നിന്ന് പുറത്തായി.
'ഐപിഎലിലേക്ക് താങ്കള്‍ തിരികെവരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട് എന്ന് ഒരു റിപ്പോര്‍ട്ടര്‍ പറഞ്ഞപ്പോള്‍ 'ഞാന്‍ സുരേഷ് റെയ്നയാണ്, ഷാഹിദ് അഫ്രീദിയല്ല. ഞാന്‍ വിരമിച്ചതാണ്' എന്നായിരുന്നു റെയ്നയുടെ പ്രതികരണം. വിരമിക്കല്‍ പ്രഖ്യാപനത്തിനു ശേഷം ഷാഹിദ് അഫ്രീദി പലതവണ ക്രിക്കറ്റിലേക്ക് തിരികെവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്നയുടെ പ്രതികരണം.

Comments