
ബിബിസി അഭിമുഖത്തിനിടയില്‍ മക്കള്‍ രസകരമായി തടസ്സപ്പെടുത്തി വൈറലായ കുടുംബം ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും എത്തിയിരിക്കുന്നു. അന്നത്തെ അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ട റോബര്‍ട്ട് കെല്ലിയാണ് വീഡിയോയുടെ ആറാം വാര്‍ഷികത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനായി കുടുംബത്തിന്റെ ഇപ്പോഴത്തെ ചിത്രങ്ങള്‍ പങ്കുവച്ചത്.എന്നാല്‍ പഴയ വീഡിയോ കൂടി പങ്കിട്ടത്തോടെ സമൂഹ മാധ്യമങ്ങളില്‍ ആകെ പൊട്ടിചിരി പരക്കുകയാണ്.
പ്രൊഫസര്‍ റോബര്‍ട്ട് കെല്ലി ബി ബി സി യുടെ അഭിമുഖത്തില്‍ പങ്കെടുത്തത് 2017 മാര്‍ച്ച് 10 നായിരുന്നു. അതിനിടെയാണ് പശ്ചാത്തലത്തില്‍ കുടുംബം പ്രത്യക്ഷപ്പെട്ടതും ടിവിയിലൂടെ പ്രേഷകര്‍ക്ക് രസകരമായ ഒരു കാഴ്ച് സമ്മാനിച്ചത്. മക്കളില്‍ ഒരാള്‍ പാട്ട് പാടി വരുന്നതും ഇളയ മകള്‍ കളിവണ്ടിയില്‍ വരുന്നതും പിന്നാലെ അമ്മ ഓടി വരുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. തങ്ങളുടെ അച്ഛനെ ലോകം മുഴുവന്‍ കാണുന്നു എന്നൊന്നും ചിന്തിക്കാത്ത അവരുടെ നിഷ്കളങ്കതയാണ് വിഡിയോയിലെ ആകര്‍ഷണീയത.
ഇപ്പോള്‍ പങ്കിട്ട ചിത്രത്തില്‍ അന്നത്തെ കുട്ടികളായ മാരിയോണും ജെയിംസും വളര്‍ന്നിരിക്കുന്നു. പലവട്ടമായി നിരവധി ആളുകള്‍ കണ്ട വീഡിയോയും ഇവരുടെ ചിത്രത്തിനൊപ്പം വൈറലാകുന്നു.







Comments