
നടി ഛവി മിത്തല്‍ കാന്‍സറിനെതിരെയുള്ള പോരാട്ടത്തിനെക്കുറിച്ച് നിരന്തരം പങ്കുവയ്ക്കുന്ന ആളാണ്. എന്നാല്‍ ഇപ്പോള്‍ താരം കുറിച്ചിരിക്കുന്നത് മക്കള്‍ക്കൊപ്പമുള്ള ചില ചിത്രങ്ങള്‍ പങ്കുവെച്ചതിന്റെ പേരില്‍ നേരിട്ട ട്രോളുകളെക്കുറിച്ചാണ്. താരത്തിനെ ക്രൂരമായ ട്രോളുകള്‍ക്ക് ഇരയാക്കിയത് മക്കളെ ചുംബിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചതിനാണ്. ഇന്‍സ്റ്റഗ്രാമിലൂടെ അവര്‍ക്ക് താരം മറിപടിയും നല്കിയിരിക്കുകയാണിപ്പോള്.
ഛവി പങ്കിട്ടത് മക്കളായ അറീസയെയും അര്‍ഹാനെയും ചുംബിക്കുന്ന ചിത്രങ്ങളായിരുന്നു. മക്കളുടെ ചുണ്ടുകളില്‍ ചുംബിച്ചത് ശരിയായില്ല എന്നുപറഞ്ഞായിരുന്നു കമന്റുകള്‍ വന്നത്. ഇത് അധാര്‍മികമാണെന്നും കുട്ടികളെ ഇങ്ങനെ ചുംബിച്ചുകൂടാ എന്നുമൊക്കെ കമന്റുകള്‍ വന്നു. ഈ സാഹചര്യത്തിലാണ് തനിനെ വിമര്‍ശിച്ചവര്‍ക്കുളള മറുപടിയുമായി ഛവി രംഗത്തെത്തിയത്.
ഒരമ്മ തന്റെ മക്കളെ സ്നേഹിക്കുന്ന രീതിയില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ടാകുന്നു എന്നത് അവിശ്വസനീയമാണെന്ന് ഛവി കുറിച്ചു. മക്കളോടുള്ള സ്നേഹത്തില്‍ അതിരുകള്‍ നിശ്ചയിക്കുന്നത് എങ്ങനെയാണെന്ന് തനിക്കറിയില്ല. സ്നേഹം പ്രകടിപ്പിക്കുന്നതില്‍ ലജ്ജിക്കേണ്ട കാര്യമില്ല എന്നാണ് താന്‍ മക്കളെ പഠിപ്പിക്കുന്നത്. താന്‍ മക്കളെ പഠിപ്പിക്കുന്നത് മക്കളെ വേദനിപ്പിക്കാതെയിരിക്കണം എന്നുമാത്രമാണ്.
പ്രത്യേകിച്ചും അവരെ സ്നേഹിക്കുന്നവരെ. തന്നെ പിന്തുണച്ച് കൊണ്ട് ചിത്രത്തിന് താഴെ കമന്റ് ചെയ്തവര്‍ യഥാര്‍ഥത്തില്‍ മനുഷ്യത്വത്തിനും കൂടിയാണ് പിന്തുണ നില്കിയതെന്നും ഛവി കുറിച്ചിരുന്നു. നിങ്ങളുടെ സ്നേഹത്തിന്റെ ഭാഷയില്‍ മക്കളെ സ്നേഹിക്കൂ എന്നും അതാണ് ശരിയായ രീതിയെന്നും പറഞ്ഞ് മറ്റൊരു പോസ്റ്റും ഛവി പങ്കുവെച്ചു. തന്റെ കാഴ്ച്ചപ്പാടില്‍ പുരോഗമനപരമായ പാരന്റിങ് എന്താണ് എന്നതിനെക്കുറിച്ചും ഛവി കുറിച്ചു.






