ഹൃത്വിക് റോഷനും ഐശ്വര്യാറായിയും പ്രധാനവേഷങ്ങളില്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ജോധാഅക്ബറില് ഒരു പ്രധാനവേഷം ചെയ്ത പഞ്ചാബി നടന് അര്മാന് ധലിവാല്‍ ആക്രമിക്കപ്പെട്ടു. സിനിമാ സ്റ്റൈലിലുള്ള സംഘട്ടനത്തിനൊടുവില്‍ അസാമാന്യ ധൈര്യത്തോടെ അക്രമിയെ ധലിവാല്‍ കീഴടക്കി പോലീസിന് കൈമാറി.
ഫകാലിഫോര്ണിയയിലെ ഒരു ജിമ്മില്‍ വെച്ച് നടന്ന സംഭവത്തില്‍ അക്രമിയുടെ മഴുകൊണ്ടുള്ള ആക്രമണത്തില്‍ ധലിവാലിന് സാരമായി തന്നെ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്. ആക്രമണത്തില്‍ കൈകള്‍ക്കും തലയ്ക്കും ശരീരത്തു പലയിടത്തും പരിക്കേറ്റിട്ടുണ്ട്. ചില പ്രാചീന ഗോത്രക്കാര്‍ ഉപയോഗിച്ചിരുന്ന പരന്ന വായ്ത്തല ഉള്ള മഴു കൊണ്ടായിരുന്നു ആക്രമണം. പക്ഷേ ആക്രമണ കാരണം വ്യക്തമായിട്ടില്ല.
കാലിഫോര്‍ണിയയിലെ ഗ്രാന്റ് ഓക്സിലെ പ്ലാനറ്റ് ഫിറ്റ്നസ് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തുകൊണ്ടിരിക്കുമ്പോഴായിരുന്നു അമന് നേരെ ആക്രമണം ഉണ്ടായത്. വീഡിയോയില്‍ കാണുന്ന ഒരു നീല ഹൂഡി ധരിച്ചയാളാണ് അക്രമി. ഇയാള്‍ അമന്റെ കയ്യില്‍ വെട്ടിയിരുന്നു. മഴുവും കയ്യില്‍ പിടിച്ച് ഇയാള്‍ വെള്ളത്തിനായി അലറി വിളിക്കുന്നത് വീഡിയോയിലുണ്ട്. ഇയാളുടെ മഴുപിടിച്ച കൈകള്‍ തന്റെ പിടിയിലാക്കി സമീപത്ത് ചോരയൊലിപ്പിച്ച് അമനും നില്‍ക്കുന്നത് കാണാം. എന്നാല്‍ ഇടയ്ക്ക് ഇയാളുടെ ശ്രദ്ധ ഒന്നു തെന്നിമാറിയപ്പോള്‍ അമന് അക്രമിയെ ഗ്രൗണ്ടിലേക്ക് മലര്‍ത്തിയടിക്കുകയും ചെയ്തു. പെട്ടെന്ന് തന്നെ ജിമ്മില്‍ ഉണ്ടായിരുന്ന മറ്റാള്‍ക്കാരും ഓടിയെത്തി അക്രമിയെ കീഴടക്കി.
അക്രമിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. അക്രമത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. വംശീയ ആക്രമണമായിരിക്കാം എന്നാണ് കരുതുന്നത്. സംഭവത്തിന്റെ വീഡിയോ ഗണ്ദീപ് സിംഗ് എന്നയാള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മോഡലും പഞ്ചാബി സിനിമയിലെ ആക്ഷന്ഹീറോയുമായ അമന് രാജ്കുമാര് രത്തന്‍ സിംഗ് എന്ന കഥാപാത്രത്തെയാണ് ജോധാ അക്ബറില് അവതരിപ്പിച്ചത്.

Comments