
കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് ഇന്ന് 43,000 രൂപ കടന്നു. ഗ്രാമിന് 5,380 രൂപയും പവന് 43,040 രൂപയുമാണ് ഇന്നത്തെ വില. ഫെബ്രുവരില്‍ പവന് 42,880ല്‍ എത്തിയതാണ് ഇതിനു മുന്‍പ് രേഖപ്പെടുത്തിയ ഉയര്‍ന്ന വില.
അമേരിക്കയിലെ ബാങ്കിംഗ് മേഖല നേരിടുന്ന തകര്‍ച്ചയും അതേതുടര്ന്ന് ലോകമെമ്പാടും ഓഹരി വിപണിയില്‍ ഉണ്ടായ തിരിച്ചടിയും ആഗോള വിപണിയില്‍ എണ്ണവില ഇടിഞ്ഞതും സ്വര്‍ണത്തില്‍ നിക്ഷേപം കൂട്ടി.






