
തന്റെ വലത് കണ്ണിന് കാഴ്ച്ചയില്ലായെന്ന് നടന് റാണാ ദഗ്ഗുബാട്ടി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. തന്റെ ശാരീരിക പ്രശ്നങ്ങെള കുറിച്ച് ഒരു ടെലിവിഷന്‍ ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം തുറന്ന് പറഞ്ഞത്.
എന്നാല്‍ പുതിയ വെബ് സീരീസായ റാണ നായിഡുവിന്റെ റിലീസിനോട് അനുബന്ധിച്ച് നല്കിയ അഭിമുഖത്തില്‍ കണ്ണിന് പുറമ വൃക്കയും മാറ്റിവച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. കുറച്ചു കാലം ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് റാണ സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്നു.
അമേരിക്കയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം അന്ന് രോഗവിവരങ്ങളെക്കുറിച്ച് പുറത്ത് പറഞ്ഞിരുന്നില്ല. കണ്ണും വൃക്കയും മാറ്റിവയ്ക്കേണ്ട സാഹചര്യത്തില്‍ മുന്നോട്ട് പോയേ മതിയാകൂ എന്ന ചിന്തയാണ് ആത്മവിശ്വാസം നല്‍കിയതെന്ന് താരം പറഞ്ഞു.
നമ്മളില്‍ പലരും ശാരീര പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ തകര്‍ന്നുപോകാറുണ്ട്. അത് പരിഹരിച്ചാല്‍ പോലും അത് നല്കുന്ന ഭാരം ചിലപ്പോഴെങ്കിലും ബാക്കിയാകും. തനിക്ക് കണ്ണു മാറ്റിവയ്ക്കലും വൃക്ക മാറ്റിവയ്ക്കലും ഉണ്ടായിരുന്നു. താന്‍ അതിനെ അതിജീവിച്ച് മുന്നോട്ട് നീങ്ങുകയാണെന്നും താരം പറഞ്ഞു.






