
ഗാംഗ്ടോക്ക്: കിഴക്കന് സിക്കിമില് കനത്ത മഞ്ഞുവീഴ്ചയില് കുടുങ്ങിപ്പോയ 1000 വിനോദസഞ്ചാരികളെ സൈന്യം രക്ഷിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ള സംഘം കിഴക്കന് സിക്കിമിലെ ചാംഗുവില് കുരുങ്ങുകയായിരുന്നു. നാഥു ലാ, സോംഗോ തടാകം എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം താപനില പൂജ്യത്തിനും താഴേയ്ക്ക് പോയിരുന്നു.
കനത്ത മഞ്ഞു മൂലം വിനോദസഞ്ചാരികള്ക്ക് ചലിക്കാന് പോലുമാകാത്ത സ്ഥിതി ഉണ്ടായിരുന്നു. മഞ്ഞ് വീഴ്ച കനത്തതോടെ ഡ്രൈവിംഗും അപകടകരമായി. ഇതോടെ 200 വാഹനങ്ങളിലായി 1000 വിനോദസഞ്ചാരികള് കുടുങ്ങിപ്പോയി. 15 കിലോമീറ്റര് ദൂരത്തിലാണ് വാഹനങ്ങള് കിടന്നത്. ഉടന് തന്നെ സൈന്യം എത്തി രക്ഷാപ്രവര്ത്തനങ്ങള് ആരംഭിക്കുകയും ചെയ്തു.

എട്ടു മണിക്കൂര് നീണ്ട ഓപ്പറേഷന് ശേഷം വിനോദസഞ്ചാരികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. എല്ലാ ടൂറിസ്റ്റുകള്ക്കും താമസസൗകര്യവും ചൂടുള്ള ഭക്ഷണവും തണുപ്പിനെ അതിജീവിക്കാനുള്ള വസ്ത്രങ്ങളും സൈന്യം നല്കി. അടിയന്തിര സാഹചര്യത്തിലായവര്ക്ക് മരുന്നും ചികിത്സയും നല്കി. ദിവസങ്ങള്ക്ക് മുമ്പാണ് കിഴക്കന് സിക്കിമില് കുടുങ്ങിയ 370 സഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തിയത്.







Comments