
മലയാള സിനിമയില്‍ മാത്രമല്ല തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് ജയറാം. മലയാളത്തിനേക്കാള്‍ തമിഴില്‍ ഒരുപാട് ആരാധകര്‍ താരത്തിനുണ്ട്. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന ജയറാം മലയാളികളുടെ ജനപ്രിയ നായകന് കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പുതിയ ഔട്ട്ലുക്കിലുള്ള ചിത്രങ്ങളെല്ലാം താരം പങ്കിടാറുണ്ട്. ഇപ്പോഴിതാ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള ചിത്രങ്ങളാണ് ജയറാം സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുന്നത്. ‘‘ഒരു ഇടർച്ച വീഴ്ചയെ തടഞ്ഞേക്കാം...’’എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. താരത്തിന്റെ പുതിയ ചിത്രം കണ്ടതോടെ ആരാധകരെല്ലാം ആവേശത്തിലാണ്. വില്ലന്‍ വേഷങ്ങള്‍ കൂടുതല്‍ ചെയ്യൂ എന്നതടക്കം പലരും കമന്റുകളിടുന്നുണ്ട്.
‘‘ഒരു വില്ലന്‍വേഷം ചെയ്തു നോക്കൂ,നന്മമരം കഥാപാത്രങ്ങള്‍ വിട്ടുപിടിക്കൂ, താങ്കളുടെ ഈ ലുക്ക് അടിപൊളിയാണ്...’’ എന്നതടക്കം കമന്റുകള്‍ കൊണ്ട് നിറയുന്നുണ്ട്. കഴിഞ്ഞദിവസം ഫിറ്റ്നസ് വീഡിയോ താരം പങ്കുവച്ചിരുന്നു. താരത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അച്ഛനെയും അമ്മയെയും പോലെ അഭിനയ മേഖലയില്‍ ചുവടുറപ്പിച്ച താരമാണ് മകന് കാളിദാസ്. മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്വന് ആണ് ജയറാമിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ജയറാം മുഖ്യകഥാപാത്രങ്ങളിലൊന്നായി എത്തുന്ന പൊന്നിയന്‍ സെല്‍വന്റെ രണ്ടാംഭാഗം ഏപ്രില്‍ മാസം റിലീസ് ചെയ്യും.






