
കെ ജി എഫ് താരം യാഷ് പ്രഭാസ് ചിത്രം എന്റെര്‍ടെയ്നര്‍ ''സലാറി ''ന്റെ ഭാഗമായി എത്തുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമാവുകയാണ്. സലാറില്‍ യഷ് അതിഥി വേഷം ചെയ്യുമെന്നാണ് സിനിമയുടെ അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. താരം എത്തുന്നത് ക്ലൈമാക്സ് സീനിലായിരിക്കും. ഇവരോടൊപ്പം പ്രിയ താരം പൃഥ്വിരാജ് കൂടി ചേരുമ്പോള്‍ സലാര്‍ വലിയ പ്രതീക്ഷകള്‍ മുന്നോട്ട് വയ്ക്കുന്നു.
കെജിഎഫ് സംവിധായകനായ പ്രകാശ് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യഷ് വരുന്നതോടെ ഇത് നീല്‍ യൂണിവേഴ്സിന് കൂടി സാധ്യത ഉറപ്പിക്കുകയാണ് പ്രേക്ഷകര്‍. കാമിയോ വേഷത്തിലാകും പൃഥ്വിരാജ് എത്തുകയെന്ന് നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും ചേര്‍ന്നുള്ള മൂന്നാമത്തെ ചിത്രമാണ് സലാര്‍. രവി ബസ്രുര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഗൗഡയാണ്. സിനിമയില്‍ നായിക ശ്രുതി ഹാസനാണ്. ചിത്രം 2023 ഏപ്രില്‍ 14 നാണ് റീലീസ് ചെയ്യുക.






