
കോട്ടയത്ത് കള്ള നോട്ട് നല്കി ലോട്ടറി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കങ്ങഴ സ്വദേശി ബിജി തോമസിനെ കാഞ്ഞിരപ്പള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വിമുക്ത ഭടനാണ്. ജില്ലയില്‍ വയോധികരായ കച്ചവടക്കാരെ പറ്റിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.
രണ്ടായിരം രൂപയുടെ വ്യാജ നോട്ട് ഉപയോഗിച്ച് വൃദ്ധരായ ലോട്ടറി കച്ചവടക്കാരെ കബളിപ്പിയ്ക്കുന്നത് ജില്ലയില്‍ പതിവ് സംഭവമായിരുന്നു. കറുകച്ചാല്‍ സ്വദേശിയായ കുഞ്ഞുകുട്ടന് എന്ന എഴുപത്തിനാലുകാരനെ കബളിപ്പിച്ച കേസിലാണ് പ്രതിയെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നു മണിയോടെ കാറില്‍ എത്തിയ ഒരാള്‍ കടയില്‍ നിന്ന് 850 രൂപയുടെ സാധനങ്ങള്‍ വാങ്ങിയ ശേഷം 2000 രൂപയുടെ വ്യാജ നോട്ട് നല്‍കുകയായിരുന്നു. 1150 രൂപ ബാക്കിക്കു പുറമേ മറ്റൊരു രണ്ടായിരത്തിന്റെ വ്യാജ നോട്ട് നല്കി അതിനുളള ചില്ലറയും വാങ്ങിയാണ് കാറില്‍ വന്നയാള്‍ മുങ്ങിയത്.






