
ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട്ട് വാച്ച് അവതരിപ്പിച്ച് ജനപ്രിയ വെയറബിള്‍ ബ്രാന്റായ അമേസ്ഫിറ്റ്. 10,999 രൂപ വില വരുന്ന അമേസ്ഫിറ്റ് ജിടിആര്‍ മിനി എന്ന വാച്ചാണ് കമ്പനി പുറത്തിറക്കിയത്. ഓഷ്യന്‍ ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക്, മിസ്റ്റി പിങ്ക് കളര്‍ ഓപ്ഷനുകളിലാണ് അമേസ്ഫിറ്റ് ജിടിആര്‍ മിനി സ്മാര്‍ട്ട് വാച്ച് ലഭ്യമാകുന്നത്. ഈ വാച്ച് നിങ്ങള്‍ക്ക് ആമസോണ്‍ വഴി വാങ്ങാം.
അമേസ്ഫിറ്റ് ജിടിആര്‍ മിനി സ്മാര്‍ട്ട് വാച്ചില്‍ 1.28 ഇഞ്ച് എച്ച്ഡി AMOLED ഡിസ്പ്ലെയാണുള്ളത്. വൃത്താകൃതിയിലുള്ള ഡിസ്പ്ലേയാണിത്. തിളങ്ങുന്ന പിന് പാനലാണ് ഈ വാച്ചിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. അമേസ്ഫിറ്റ് ജിടിആര്‍ മിനി സ്മാര്‍ട്ട് വാച്ചിന്റെ സ്ക്രീനിന് 326 പിപിഐ പിക്സല്‍ ഡെന്‍സിറ്റിയുണ്ട്. അമേസ്ഫിറ്റ് ജിടിആര്‍ മിനി സ്മാര്‍ട്ട് വാച്ചിന്റെ ഫ്രെയിം സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്ട്രാപ്പുകള്‍ സിലിക്കണ്‍ മെറ്റീരിയര്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. വാച്ച് 80ല്‍ അധികം വാച്ച് ഫെയ്സുകളുമായിട്ടാണ് വരുന്നത്. കസ്റ്റമൈസേഷന് ഓപ്ഷനുകളുള്ള ഒരു പുതിയ പോര്‍ട്രെയിറ്റ് മോഡും ഈ വാച്ചില്‍ കമ്പനി നല്‍കിയിട്ടുണ്ട്. വാച്ച് ഫെയ്സില്‍ ഉപയോഗിക്കാവുന്ന മൂന്ന് ചിത്രങ്ങള്‍ വരെ വാച്ചിലേക്ക് ആഡ് ചെയ്യാന്‍ ഈ മോഡ് ഉപയോക്താക്കളെ സഹായിക്കുന്നു.
അമേസ്ഫിറ്റ് ജിടിആര്‍ മിനി സ്മാര്‍ട്ട് വാച്ചില്‍ ഹാര്‍ട്ട്ബീറ്റ്, പ്രെഷര്‍, രക്തത്തിലെ ഓക്സിജന്‍ സാച്ചുറേഷന്‍ എന്നിവ നിരീക്ഷിക്കാന്‍ കഴിയുന്ന വിപുലമായ ബയോട്രാക്കര്‍ പിപിജി ഒപ്റ്റിക്കല്‍ സെന്‍സറുണ്ട്. വാച്ചിലൂടെ ഈ മെട്രിക്കുകളെല്ലാം ഒരേസമയം അളക്കാന്‍ സാധിക്കും. 15 സെക്കന്‍ഡിനുള്ളില്‍ ലളിതമായ ടാപ്പിലൂടെ നിങ്ങള്‍ക്ക് ആരോഗ്യം സംബന്ധിച്ച കാര്യങ്ങളെല്ലാം ലഭിക്കും. വാച്ചില്‍ 120ല്‍ അധികം സ്പോര്‍ട്സ് മോഡുകളാണ് നല്‍കിയിട്ടുള്ളത്. ഔട്ട്ഡോര്‍ സൈക്ലിങ്, ഔട്ട്ഡോര്‍ റണ്ണിങ് എന്നിവ അടക്കമുള്ള ഏഴ് വര്‍ക്ക് ഔട്ട് ടൈപ്പുകള്‍ തിരിച്ചറിയാന്‍ കഴിയുന്ന എക്സര്സെന്സ് സവിശേഷതയോടെയാണ് ഈ സ്മാര്‍ട്ട് വാച്ച് വരുന്നത്.
5 എടിഎം വാട്ടര്‍ റസിസ്റ്റന്‍സ് ഫീച്ചറും അമേസ്ഫിറ്റ് ജിടിആര്‍ മിനി സ്മാര്‍ട്ട് വാച്ചിലുണ്ട്. അതുകൊണ്ട് തന്നെ പൂളില്‍ നീന്താനും മറ്റും സാധിക്കുന്നു. വാച്ചില്‍ 14 ദിവസം വരെ നിലവില്‍ക്കുന്ന ബാറ്ററിയാണ് ഉള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു. സര്‍ക്കുലറായി പോളറൈസ് ചെയ്ത ജിപിഎസ് ആന്റിന സാങ്കേതികവിദ്യയുള്ള ഈ സ്മാര്‍ട്ട് വാച്ച് 'സാധാരണ ആന്റിനകളുടെ ഏതാണ്ട് ഇരട്ടി സാറ്റലൈറ്റ് സിഗ്നലുകള്‍' വലിച്ചെടുക്കുന്നു. അഞ്ച് സാറ്റലൈറ്റ് പൊസിഷനിംഗ് സിസ്റ്റവും അമേസ്ഫിറ്റ് ജിടിആര്‍ മിനി സ്മാര്‍ട്ട് വാച്ചില്‍ കമ്പനി നല്‍കിയിട്ടുണ്ട്.






