
പുതിയ രണ്ട് സ്മാര്ട്ട്ഫോണുകള് കൂടി സാംസങ് ഗാലക്സി എ സീരിസിലേക്ക് കൂട്ടിച്ചേര്ത്ത് കമ്പനി. സാംസങ് ഗാലക്സി എ34, സാംസങ് ഗാലക്സി എ54 എന്നീ ഫോണുകളാണ് കമ്പനി ഇന്ത്യയില് അവതരിപ്പിച്ചത്. സാംസങ് ഗാലക്സി എ34, ഗാലക്സി എ54 എന്നീ രണ്ട് പുതിയ ഫോണുകളിലും ഒരു ദിവസം മുഴുവന് ബാക്കപ്പ് നല്കുന്ന വലിയ 5,000mAh ബാറ്ററിയാണ് നല്കിയിട്ടുള്ളത്. ഈ ഫോണുകള്ക്ക് നാല് തലമുറ ഒഎസ് അപ്ഗ്രേഡുകളും അഞ്ച് വര്ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും നല്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ആന്ഡ്രോയിഡ് 13 ബേസ്ഡ് വണ് യുഐ 5.1ലാണ് ഈ ഫോണുകള് പ്രവര്ത്തിക്കുന്നത്.
സാംസങ് ഗാലക്സി എ34 സ്മാര്ട്ട്ഫോണിന്റെ 8 ജിബി റാമിനും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയില് 30,999 രൂപയാണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 32,999 രൂപ വിലയുണ്ട്. ഓസം ലൈം, ഓസം ഗ്രാഫൈറ്റ്, ഓസം സില്വര് നിറങ്ങളില് ഈ ഡിവൈസ് ലഭ്യമാകും. സാംസങ് ഗാലക്സി എ54 സ്മാര്ട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 38,999 രൂപയും 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 40,999 രൂപയുമാണ് വില. ഓസം ലൈം, ഓസം ഗ്രാഫൈറ്റ്, ഓസം വയലറ്റ് നിറങ്ങളില് ഫോണ് ലഭ്യമാകും.
സാംസങ് ഗാലക്സി എ34, സാംസങ് ഗാലക്സി എ54 സ്മാര്ട്ട്ഫോണുകളുടെ വില്പ്പന മാര്ച്ച് 28ന് നടക്കും. സാംസങ് എക്സ്ക്ലൂസീവ്, പാര്ട്ണര് സ്റ്റോറുകളിലൂടെയാണ് വില്പ്പന നടക്കുന്നത്. വില്പ്പന സമയത്ത് മികച്ച ഇഎംഐ ഓപ്ഷനുകളോടെ ഈ ഫോണുകള് വാങ്ങാം. മാര്ച്ച് 16 മുതല് 27 വരെ പുതിയ ഗാലക്സി എ സീരീസ് ഫോണുകള് പ്രീ റിസര്വ് ചെയ്യുന്ന ആളുകള്ക്ക് ഗാലക്സി ബഡ്സ് ലൈവ് 999 രൂപയെന്ന പ്രത്യേക ഓഫര് വിലയില് നേടാം.
സാംസങ് ഗാലക്സി എ34 - സാംസങ് ഗാലക്സി എ34 സ്മാര്ട്ട്ഫോണില് ഫുള്-എച്ച്ഡി+ റെസല്യൂഷനുള്ള 6.6 ഇഞ്ച് സൂപ്പര്അമോലെഡ് ഡിസ്പ്ലേയാണുള്ളത്. 120 ഹെര്ട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. ഈ ഡിസ്പ്ലേയില് വിഷന്ബൂസ്റ്റര് സാങ്കേതികവിദ്യയും കമ്പനി നല്കിയിട്ടുണ്ട്. ഇതിലൂടെ വെയിലിലും കൂടുതല് വെളിച്ചമുള്ള അവസരത്തിലും ഡിസ്പ്ലെ മികച്ച രീതിയില് കാണാന് ടോണ് മാപ്പിങ് ലഭിക്കും. സാംസങിന്റെ പ്രീമിയം സ്മാര്ട്ട്ഫോണുകളില് കാണുന്ന ഫീച്ചറാണ് ഇത്. സാംസങ് ഗാലക്സി എ34 സ്മാര്ട്ട്ഫോണില് ട്രിപ്പിള് ക്യാമറ സെറ്റപ്പുണ്ട്. ഒപ്റ്റിക്കല് ഇമേജ് സ്റ്റെബിലൈസേഷനുള്ള 48 മെഗാപിക്സല് പ്രൈമറി സെന്സര്, 8 മെഗാപിക്സല് അള്ട്രാ വൈഡ് ലെന്സ്, 5 മെഗാപിക്സല് മാക്രോ ക്യാമറ എന്നിവയാണ് പിന് ക്യാമറ സെറ്റപ്പിലുള്ളത്. സെല്ഫികള്ക്കും വീഡിയോ കോളുകള്ക്കുമായി 13 മെഗാപിക്സല് സെല്ഫി ക്യാമറയാണ് ഈ ഡിവൈസില് നല്കിയിട്ടുള്ളത്. 5000 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്.
സാംസങ് ഗാലക്സി എ54 - സാംസങ് ഗാലക്സി എ54 സ്മാര്ട്ട്ഫോണ് ഗാലക്സി എ34ന് സമാനമായ ഡിസൈനില് വരുന്നു. ഈ ഫോണിന് പിന്നില് ഗ്ലാസ് ഫിനിഷാണ് കമ്പനി നല്കിയിട്ടുള്ളത്. 6.4 ഇഞ്ച് ഫുള്-എച്ച്ഡി + ഡിസ്പ്ലേയാണ് ഗാലക്സി എ54ല് ഉള്ളത്. ഫോണിന് 202 ഗ്രാം ഭാരവുമുണ്ട്, ഒഐഎസ് ഉള്ള 50 മെഗാപിക്സല് പ്രൈമറി ക്യാമറ, 12 മെഗാപിക്സല് അള്ട്രാ വൈഡ് ക്യാമറ, 5 മെഗാപിക്സല് മാക്രോ ക്യാമറ എന്നിവയാണ് ഫോണിലെ ക്യാമറകള്. 32 മെഗാപിക്സല് സെല്ഫി ക്യാമറയും ഫോണിലുണ്ട്.







Comments