ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തര ശരത്ത് വിവാഹിതയായി. ആദിത്യൻ ആണ് വരന്. കൊച്ചി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഇരുകുടുംബങ്ങളുടെയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചലച്ചിത്ര പ്രവർത്തകരും ചടങ്ങുളിൽ പങ്കെടുത്തു. മുംബൈയിലെ ജൂഹു ബീച്ചിന് സമീപത്തുള്ള ഹോട്ടലില്‍ വെച്ചാണ് വിവാഹ സല്‍ക്കാര ചടങ്ങുകൾ നടക്കുക.
കഴിഞ്ഞ ദിവസങ്ങളിൽ വിവാഹത്തിന് മുന്നോടിയായി നടന്ന മെഹന്ദി, ഹല്‍ദി സംഗീത് നൈറ്റ് എന്നീ ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2022 ഒക്ടോബര്‍ 23 ന് കൊച്ചിയില്‍ വച്ചായിരുന്നു ഉത്തരയുടെ വിവാഹ നിശ്ചയം. മമ്മൂട്ടി, സുരേഷ് ഗോപി, മനോജ് കെ ജയന് അടക്കമുള്ള താരങ്ങൾ പങ്കെടുത്തിരുന്നു.
മോഡലിംഗ് രംഗത്ത് ശ്രദ്ധ നേടിയ ഉത്തര 2021 ലെ മിസ് കേരള മത്സരത്തില്‍ റണ്ണര്‍ അപ്പ് ആയിരുന്നു. മനോജ് കാന സംവിധാനം ചെയ്ത ‘ഖെദ്ദ’ എന്ന സിനിമയിലൂടെ ഉത്തര സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഖെദ്ദയിൽ ആശ ശരത്തിനൊപ്പമാണ് ഉത്തര അഭിനയിച്ചത്. മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദധാരിയാണ് ഉത്തര.

Comments