
കണ്ണൂര്‍ : ആറളം ഫാമില്‍ സുരക്ഷ ഉറപ്പിക്കാനുളള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്. കൊല്ലപ്പെട്ട രഘുവിന്റെ കുടുംബത്തിന് സംരക്ഷണം ഒരുക്കണം. കൊല്ലപ്പെട്ട രഘുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും എം വി ജയരാജന് ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
കണ്ണൂര്‍ ആറളത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട രഘുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഇന്നലെ പത്താം ബ്ലോക്കില്‍ വിറക് ശേഖരിക്കുന്നതിനിടെയാണ് രഘു കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. പ്രദേശത്ത് വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തമാണ്. ആറളം പഞ്ചായത്തില്‍ യുഡിഎഫും, എല്‍ഡിഎഫും, ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു.






