
അണമുട്ടിയാല്‍ ചേരയും കടിയ്ക്കുമെന്നല്ലേ പറയുന്നത്. അതു പോലൊരു വീഡിയോ ആണിപ്പോള്‍ വൈറലായിരിയ്ക്കുന്നത്. ഇന്നത്തെ ലോകം വൈറലിന്റേതു കൂടിയാണ്. സമൂഹ മാധ്യമങ്ങളില്‍ പല തരത്തിലുള്ള വീഡിയോകള്‍ വൈറലായിരിയ്ക്കുന്നത്. ശാന്തനായി കിടക്കുന്ന മുതലയെ പ്രകോപിപ്പിച്ച് പിടികൂടാന്‍ ശ്രമിക്കുന്ന ഒരു വൃദ്ധന്റെ വീഡിയോ ആണിപ്പോള്‍ വൈറലായിരിയ്ക്കുന്നത്.
ദേഷ്യം പിടിച്ച മുതല വൃദ്ധന്റെ കയ്യില്‍ കടിമുറുക്കുന്നതും പിന്നീട് തന്റെ ജീവന് രക്ഷിയ്ക്കുന്നതിനു വേണ്ടിയുള്ള പരാക്രമങ്ങളുമാണ് വീഡിയോയില്‍ ഉള്ളത്. ധാരാളം വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോയ്ക്കു വരുന്നത്. ഇതു പോലെയുള്ള മണ്ടന്‍ പ്രവൃത്തികള്‍ ചെയ്ത് സ്വന്തം ജീവന് അപകടത്തിലാക്കുന്നത് എന്തിനാണ് എന്ന് പലരും വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.
ട്വിറ്ററിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഇപ്പോള്‍ ഈ വീഡിയോ കണ്ടിരിക്കുന്നത്.
— that's why women's live longer than men (@TWWLLTM) March 15, 2023






