
ആരാധകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് മാധവന്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അച്ഛന് രംഗനാഥനും മകന് വേദാന്തിനുമൊപ്പമുളള ചിത്രമാണ് മാധവന് ഷെയര്‍ ചെയ്തിരിക്കുന്നത്.
തന്റെ പുതിയ ചിത്രത്തിനായുളള തയാറെടുപ്പിലാണ് താരം. കഥാപാത്രത്തിന്റെ ലുക്ക് നോക്കാനായി അച്ഛന് രംഗനാഥിന്റെ മുടിയിലാണ് പുതിയ പരീക്ഷണം. ‘സിനിമയിലെ കഥാപാത്രത്തിന്റെ ലുക്ക് നോക്കാന്‍ മുടിയില്‍ പരീക്ഷണം നടത്താന്‍ അച്ഛന് സമ്മതിക്കുമ്പോള്‍ ’എന്നാണ് ചിത്രത്തിന് താഴെ മാധവന് കുറിച്ചത്.
അച്ഛന്റെ മുടി പല സ്റ്റൈലില്‍ ട്രിം ചെയ്യുകയാണ് മാധവന്. എന്നാല്‍ അച്ഛന്റെ അതേ ലുക്കാണ് മാധവനെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. മാധവന് വേഷം മാറി വന്നതാണോ എന്നും ചിലര്‍ തെറ്റിദ്ധരിച്ചു.






