
ഒരു ശ്മശാനത്തില്‍ ആളുകള്‍ എത്തിച്ചേരുന്നത് പിക്നിക്കിനും പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനുമാണ്. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ ദിസയിലാണ് ഈ ശ്മശാനം. 12,000 ചതുരശ്ര അടി വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഈ ശ്മശാനത്തിന്റെ നിര്‍മ്മാണച്ചെലവ് 5-7 കോടി രൂപ വരെയാണ്. വളരെ മനോഹരമാക്കിയാണ് ഇത് പണിതിരിക്കുന്നത്. ശ്മശാനത്തിന്റെ 80 ശതമാനം പണിയാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. ജന്മദിനാഘോഷത്തിനും, പിക്നിക്കിനും, പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനും വരെ ഇവിടെ ആളുകളെത്തുന്നുണ്ട്.
ദിസ ശ്മശാനം ബനാസ് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ കവാടം പോലും ഒരു റിസോര്‍ട്ടിനെ അനുസ്മരിപ്പിക്കും വിധത്തിലാണ്. ഒപ്പം ഇതില്‍ മുതിര്‍ന്നവര്‍ക്കുള്ള വായനാമുറി, ഒരു പ്രാര്‍ത്ഥനാ ഹാള്‍, ഒരു വലിയ പൂന്തോട്ടം, കുട്ടികള്‍ക്കുള്ള കളിസ്ഥലം, കുളിമുറി, ശുചിമുറി എന്നിയെല്ലാം ഉള്‍പ്പെടുന്നു. അതുപോലെ ഗാമീണ ജീവിതങ്ങളെ അനുസ്മരിപ്പിക്കുന്ന ചിത്രങ്ങളും പ്രതിമകളും ഒക്കെ വച്ചാണ് ഇവിടുത്തെ ശ്മശാനം കൂടുതല്‍ മനോഹരമാക്കിയിരിക്കുന്നത്. മഴവെള്ളം സംഭരിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ശ്മശാനത്തിന് രണ്ട് ഭാഗങ്ങളാണുളളത്. ഇതില്‍ ഒന്ന് ശവസംസ്കാരത്തിന് എത്തുന്നവര്‍ക്കുള്ളതാണ്. മറ്റൊന്ന് പിക്നിക്കിനും മറ്റ് ആഘോഷങ്ങള്‍ക്കും എത്തുന്നവര്ക്കുള്ളതും. .






