
വൈറല്‍ ലോകത്തിന്റെ സമയമാണിപ്പോള്‍. സാമൂഹിക മാധ്യമങ്ങളില്‍ പല വീഡിയോയും വൈറലാവാറുണ്ട്. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. പട്ടം പറത്തല്‍ പലര്‍ക്കും ഒരു വിനോദമാണ്. ചില സമയങ്ങളില്‍ പട്ടം പറത്തലില്‍ അപകടങ്ങള്‍ വിളിച്ചു വരുത്താറുണ്ട്. അതു പോലെ പട്ടം പറത്തലുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണിപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിയ്ക്കുന്നത്. പട്ടം കഴുത്തിലും മറ്റും കുരുങ്ങി ആളുകള്‍ക്ക് പല അപകടം സംഭവിക്കാറുണ്ട്.
പട്ടം പറത്തലിലൂടെ അപകടം സംഭവിച്ച ഒരു പക്ഷിയെ രക്ഷിക്കാനായി ഒരു ട്രാഫിക് പൊലീസുകാരന് നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. 'ശ്രീ പ്രേം സിങ് ' എന്നാണ് പൊലീസുകാരന്റെ പേര്. ജയ്പൂരിലാണ് സംഭവം നടന്നത്. ഒരു പ്രാവ് പട്ടത്തിന്റെ നൂലില്‍ കുടുങ്ങിയതായി പൊലീസുകാരന്റെ ശ്രദ്ധയില്‍ പെട്ടു. എങ്ങനെയും ആ പ്രാവിനെ രക്ഷിയ്ക്കുന്നതിനു വേണ്ടി അദ്ദേഹം പരിശ്രമിച്ചു. അതിന് വേണ്ടി അദ്ദേഹം വാഹനങ്ങള്‍ക്കിടയിലൂടെ നടന്നു പോയി. അതുവഴി വന്ന ബസിന്റെ അടുത്തേക്കായിരുന്നു അദ്ദേഹം നേരെ ചെന്നത്. പിന്നീട് കൈ കാണിച്ച് ആ ബസ് അവിടെ നിര്‍ത്തിച്ച ശേഷം ബസിലുള്ള ആള്‍ക്കാര്‍ക്ക് പ്രാവിന്റെ അവസ്ഥ കാണിച്ച് കൊടുത്തു.
അദ്ദേഹം നേരെ ബസിന്റെ മുകളില്‍ കയറി ആ പ്രാവിനെ എടുക്കുകയും ബസിന്റെ താഴെ നില്‍ക്കുന്നവര്‍ക്ക് കൈമാറുകയും ചെയ്തു. പിന്നീട്, യാത്രക്കാരില്‍ ഒരാള്‍ പ്രാവിന്റെ ദേഹത്ത് നിന്നും പട്ടത്തിന്റെ നൂല് മാറ്റി. വീഡിയോ അപ്പോള്‍ തന്നെ നിരവധി സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിച്ചു. അനേകം ആളുകള്‍ ട്രാഫിക് പൊലീസുകാരനെ അഭിനന്ദിച്ച് കൊണ്ട് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ ഇട്ടിട്ടുണ്ട്.






