കോഴിക്കോട്; ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ജീവനക്കാരന് പിടിയില്‍. അറസ്റ്റിലായത്
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അറ്റന്‍ഡറായ വല്യാപ്പള്ളി സ്വദേശി മയ്യന്നൂര്‍ ശശീധരനാണ്. കേസിനാസ്പദമായ സംഭവമുണ്ടായത് ശനിയാഴ്ച്ചയായിരുന്നു. യുവതി പരാതിയില്‍ പറയുന്നത് ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കുറുകള്‍ക്കുള്ളില്‍ ആക്രമിക്കപ്പെട്ടതായാണ്.
തൈറോയിഡ് ശസ്ത്രക്രിയക്ക് ശേഷം ഓപറേഷന് തിയേറ്ററില്‍ നിന്ന് യുവതിയെ സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശേഷമായിരുന്നു സംഭവം. യുവതിയെ ഐസിയുവിലെത്തിച്ചതിന് ശേഷം അവിടെ നിന്നും പോയ ശശീധരന് അല്പസമയം കഴിഞ്ഞ് തിരിച്ചെത്തിയാണ് പീഡനം നടത്തിയത്.
മറ്റു ജീവനക്കാര്‍ സംഭവസമയത്ത് ഗുരുതരാവസ്ഥയില്‍ കിടക്കുന്ന മറ്റൊരു രോഗിയുടെ അടുത്തായിരുന്നു. അര്‍ദ്ധബോധാവസ്ഥയിലായിരുന്ന യുവതിക്ക് പ്രതികരിക്കാനായിരുന്നില്ല. പിന്നീട് യുവതി ബന്ധുക്കളോട് വിവരം പറയുകയും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അന്വേഷണം നടക്കുന്നത് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശന്റെ നേതൃത്വത്തിലാണ്.






