
സോഷ്യൽ മീഡിയയിലൂടെ വളരെപ്പെട്ടെന്ന് സാധാരണക്കാരുടെ വീഡിയോ പോലും വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സൈബർ ലോകം. കൊല്‍ക്കത്തയിലെ ഒരു ഖോട്ടി ഖോറം വില്‍പ്പനക്കാരന്റെ വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. പൊള്ളുന്ന ചൂടിലും ഘോട്ടി ഖോറം കച്ചവടത്തിനൊപ്പം നൃത്തം ചെയ്യുന്ന യുവാവാണ് വീഡിയോയിൽ. മിഥുന് ചക്രവര്‍ത്തിയുടെ ഫാസ്റ്റ് താളത്തിനൊപ്പം നൃത്തവും വില്‍പ്പനയും ഒരുമിച്ചു കൊണ്ടുപോകുകയാണ് ഈ വഴിയോര കച്ചവടക്കാരന്. ‘‘ഭക്ഷണവും നൃത്തവും!
മിഥുൻ ചക്രവർത്തിയുടെ വലിയ ആരാധകനായ ‘ഡിസ്കോ ഡാൻസറായ ഘോട്ടി ഖോറോമിന്റെ’ സൂപ്പർ പെർഫോമൻസ്!..’’ എന്ന ക്യാപ്ഷനും നല്‍കിയാണ് വീഡിയോ.
കൊല്‍ക്കത്തയിലെ സ്ട്രീറ്റ് ഫുഡുകളില്‍ പ്രധാനമാണ് ഘോട്ടി ഖോറം. ചാന്ദ് നഗറില്‍ ഈ വിഭവം വില്ക്കാന് എത്തിയ യുവാവ്, ചില ഡാന്‍സ് സ്റ്റെപ്പുകളിലൂടെയാണ് ശ്രദ്ധ പിടിച്ചു പറ്റുന്നത്. നാരങ്ങ പിഴിഞ്ഞ് ഒഴിക്കുന്നതു മുതല്‍ ഉപ്പ് ഇടുന്നത് വരെ ചില ഡാന്‍സ് നമ്പറിലൂടെയാണ് ചെയ്യുന്നത്. യുവാവിനെ പ്രശംസിച്ചു കൊണ്ട് നിരവധി പേര് കമന്റു ചെയ്യുന്നുണ്ട്. ടര്‍ക്കിഷ് ഐസ്ക്രീം വില്ക്കുന്നവരോട് താരതമ്യം ചെയ്യുന്നവരും കുറവല്ല.






