ഇന്ത്യ ടുഡേ ഗ്രൂപ്പ് നിര്‍മിതബുദ്ധി സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ത്താ അവതാരികയെ പരിചയപ്പെടുത്തി. ഇന്ത്യാ ടുഡേ ഗ്രൂപ്പ് വൈസ് ചെയര്‍പേഴ്സണ്‍ കല്ലി പുരിയാണ് ശനിയാഴ്ച ഇന്ത്യാ ടുഡേ കോണ്‍ക്ലേവ് 2023-ലാണ് ആജ് തക് ചാനലിന് വേണ്ടിയുള്ള 'സന' എന്ന എ.ഐ. വാര്‍ത്താ അവതാരകയെ പരിചയപ്പെടുത്തിയത്.
സമര്‍ത്ഥയായ, മനോഹരിയായ, പ്രായമില്ലാത്ത, ക്ഷീണമില്ലാത്ത, ബഹുഭാഷകള്‍ സംസാരിക്കുന്ന പൂര്‍ണമായും തന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അവതാരക എന്ന നിലയിലാണ് കല്ലി പുരി സനയെ പരിചയപ്പെടുത്തിയത്. സനയെ ഉപയോഗിക്കുന്നത് ദിവസേനയുളള വാര്‍ത്ത അവതരിപ്പിക്കുന്നതിനാണ്. വാര്‍ത്തകള്‍ ഒന്നിലധികം ഭാഷയില്‍ അവതരിപ്പിക്കും. സനയ്ക്കായി തയ്യാറാക്കിയ പുതിയ പരിപാടിയില്‍ ഒരോ ദിവസത്തേയും പ്രധാനപ്പെട്ട വിഷയങ്ങള്‍ സന പരിചയപ്പെടുത്തും. പ്രേക്ഷകര്‍ക്ക് ചോദ്യം ചോദിക്കാനാകുന്ന ഒരു പരിപാടിയും സന അവതരിപ്പിക്കും. സനയുടെ പ്രവര്‍ത്തനം യഥാര്‍ത്ഥ വാര്‍ത്താ അവതാരകരുടെ മേല്‍നോട്ടത്തിലായിരിക്കും.
ചാറ്റ് ജിപിടി പോലുള്ള അത്ഭുതപ്പെടുത്തുന്ന കഴിവുകളുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകള്‍ രംഗപ്രവേശം ചെയ്യുന്നതിനിടയ്ക്കാണ് ഇന്ത്യയില്‍ സന എന്ന പേരില്‍ ഒരു എ.ഐ. വാര്‍ത്താ അവതാരകയെ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ ഭാഷയ്ക്ക് അനുസൃതമായി ഇന്ത്യ ടുഡേ അവതരിപ്പിച്ച വീഡിയോയില്‍ സന ചുണ്ടുകള്‍ ചലിപ്പിക്കുകയും അംഗവിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്.






