
കോഴിക്കോട്: ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് നോവലിസ്റ്റ് കമല്‍സിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നോര്‍ത്ത് പോലീസാണ് കമല്‍സിയെ അറസറ്റ് ചെയ്തത്. ദേശീയഗാനത്തെ അപമാനിച്ചെന്നു ആരോപിച്ച് കമല്‍സിയെ കരുനാഗപ്പള്ളി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കമല്‍സിയുടെ 'ശ്മശാനങ്ങളുടെ നോട്ടുപുസ്തകം' എന്ന നോവലിലുടെയും ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയും ദേശീയഗാനത്തെ അപമാനിച്ചുവെന്നാണ് ആരോപണം. കമല്‍സിയുടെ കരുനാഗപ്പള്ളിയിലെ വീട്ടിലും പോലീസ് നേരത്തെ പരിശോധ പരിശോധന നടത്തിയിരുന്നു. ഇദ്ദേഹത്തെ ഉടന്‍ കരുനാഗപ്പള്ളി പോലീസിന് കൈമാറുമെന്ന് കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ കമ്മീഷണര്‍ പറഞ്ഞു.







Comments