
സ്നേഹം പ്രകടിപ്പിക്കുന്ന കാര്യത്തില്‍ മറ്റു മൃഗങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തരാണ് ചിമ്പാന്‍സികള്‍. ചിലപ്പോഴെക്കെ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യനുമായി ഏറെ സാമ്യം പുലര്‍ത്താറുണ്ട്. അവയുടെ സാമൂഹിക ജീവിതവും മറ്റുള്ള മൃഗങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ മനുഷ്യനുമായി ഇവ വേഗത്തില്‍ ഇണങ്ങും. പല മൃഗശാലകളും സന്ദര്‍ശകര്‍ക്ക് ചിമ്പാന്‍സികളുമായി ഫോട്ടോഷൂട്ടിനുള്ള അവസരവും നല്‍കാറുണ്ട്. ഇത്തരത്തില്‍ ഒരു മൃഗശാലാ സന്ദര്ശകയുമൊത്തുള്ള ചിമ്പാന്‍സിയുടെ ഫോട്ടോഷൂട്ടാണ് ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ വൈറലാകുന്നത്.
രണ്ട് ഊഞ്ഞാലുകളിലായി ആടുന്ന യുവതിയെയും ചിമ്പാന്സിയെയും ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ഇതിനിടയില്‍ തന്റെ പരീശീലകന്റെ നിര്‍ദ്ദേശ പ്രകാരം ചിമ്പാന്‍സി യുവതികൊപ്പമുള്ള ഫോട്ടോഷൂട്ടിനായി പല രീതിയില്‍ പോസ് ചെയ്യുന്നു. എന്നാല്‍ ഫോട്ടോഷൂട്ടിനിടെ പരിശീലകന് പറഞ്ഞതനുസരിച്ച് യുവതിയുടെ കവിളില്‍ ചുംബിക്കുകയാണ് ചിമ്പാന്‍സി. ആദ്യത്തെ ചുംബനം യുവതിക്ക് അത്ര സുഖകരമായിരുന്നില്ല. മനസ്സില്ലാ മനസ്സോടെയാണ് യുവതി അത് ആസ്വദിക്കുന്നത്. എന്നാല്‍ ചുംബനം നിര്‍ത്താന്‍ ചിമ്പാന്‍സി തയ്യാറാകുന്നില്ല. തുടര്‍ന്ന് യുവതിയുടെ തോളില്‍ കയറിയും മടിയില്‍ ഇരുന്നും ചിമ്പാന്‍സി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. ഇതിനിടെയെല്ലാം യുവതിക്ക് ചുംബനം നല്കാന് ചിമ്പാന്‍സി ശ്രമിക്കുന്നുണെണ്ടെങ്കിലും യുവതി അതിന് തയ്യാറാകുന്നില്ല. ഓരോ ചുംബന ശ്രമത്തിന് ശേഷവും ചിമ്പാന്‍സി തന്റെ പരിശീലകനെ നോക്കി ചിരിക്കുകയാണ്. ചിമ്പാന്സിയെ സംബന്ധിച്ച് അത് തന്റെ പരിശീലകനെ അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. ഇതിനോടകം രണ്ട് ലക്ഷത്തിലേറെ ആളുകളാണ് വീഡിയോ കണ്ടത്. യോഗേഷ് റൗണിയന് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നെത്തുന്നത്.






