
കൊച്ചി : മുതിര്‍ന്ന് അഭിഭാഷകന് കെ.പി. ദണ്ഡപാണി(79) അന്തരിച്ചു. രോഗ ബാധിതനായി കൊച്ചിയിലെ വീട്ടില്‍ കഴിയവെയാണ് അന്ത്യം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു. ഭരണഘടന,കമ്പനി, ക്രമിനില്‍ നിയമശാഖകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുളള അദ്ദേഹം ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായിരുന്നു.
1969-ലാണ് അദ്ദേഹം അഭിഭാഷകനായി എന്റോള്‍ ചെയ്തത് . 1972 ല്‍ അസോഷ്യേറ്റ്സ് എന്ന അഭിഭാഷക സ്ഥാനത്തിന് തുടക്കമിട്ടു. 1996 ഏപ്രില്‍ ഹൈക്കോടതി ജഡ്ജിയായെങ്കിലും ഗുജറാത്തിലേക്ക് സ്ഥലം മാറ്റം വന്നതോടെ ജഡ്ജി പദവി ഉപേക്ഷിച്ചു. 2006 ല്‍ സീനിയര്‍ പദവി നല്കി ഹൈക്കോടതി ആദരിച്ചു.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവും ദക്ഷിണ റെയില്‍വേയുടെ മുന്‍ സീനിയര്‍ പാനല്‍ കൗണ്‍സില്‍ അംഗവുമായിരുന്നു. കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന് മുന്‍ പ്രസിഡന്റാണ്. അഭിഭാഷകരുടെ ലോഗോ രൂപകല്‍പ്പന ചെയ്തതും അദ്ദേഹമായിരുന്നു. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകയായ സമുതി ദണ്ഡപാണിയാണ് ഭാര്യ. മിട്ടു,മില്ലു എന്നിവര്‍ മക്കളാണ്






