
പ്രസവകാലം അടുത്തു കഴിഞ്ഞാല്‍ നല്ല ശ്രദ്ധയും പരിചരണവും സ്ത്രീകള്‍ക്ക് വളരെ അത്യാവശ്യമാണ്. ഗര്‍ഭിണിയായി കഴിഞ്ഞാല്‍ ഭാരപ്പെട്ട പണികള്‍ ഒന്നും തന്നെ ചെയ്യാന്‍ പാടുള്ളതല്ല. എന്നാല്‍ ഇവിടെ ഒമ്പത് മാസം ഗര്‍ഭിണിയായ ഒരു 30 കാരി ചെയ്തത് കണ്ട് അമ്പരന്നിരിക്കുകയാണ് കാണികള്‍. പ്രസവിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇവര്‍ ഓടിയത് ഒരു മൈല്‍ ദൂരമാണ്, അതായത് ഏതാണ്ട് ഒന്നര കിലോമീറ്ററിന് മുകളില്‍ ദൂരം. എന്നാല്‍ ഈ ദൂരം ഓടിത്തീര്ത്തതാകട്ടെ വെറും 5.17 മിനിറ്റ് കൊണ്ട്.
കാലിഫോര്‍ണിയക്കാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ മക്കെന്ന മൈലര്‍ എന്ന യുവതിയാണ് ആളുകളെ ഞെട്ടിച്ചിരിക്കുന്നത്. എന്നാല്‍ മക്കെന്നയെ സംബന്ധിച്ച് തന്റെ ഈ പരിശീലനം മുടക്കമില്ലാതെ എല്ലാ ദിവസവും തുടരുന്ന ഒന്നാണ്. 2020ല്‍ ഗര്‍ഭിണിയായ ഒരു സ്ത്രീ അഞ്ച് മിനിറ്റും 25 സെക്കന്‍ഡും കൊണ്ട് ഒരു മൈല്‍ ദൂരം ഓടിയ വാര്‍ത്തയെ കുറിച്ച് അറിയാമായിരുന്നെന്നും അത് സാധ്യമാണോയെന്ന് നോക്കാന്‍ വേണ്ടിയാണ് താനും ഓടിയതെന്നും മക്കെന്ന മൈലര്‍ പറഞ്ഞു. വീണ്ടും ട്രാക്കിലെ വേഗത്തിലേക്ക് തിരിച്ചെത്താനും തന്റെ പേരില്‍ എട്ട് സെക്കന്റിലുള്ള റെക്കോര്‍ഡ് സമയം മറികടക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
മക്കെന്ന പ്രസവിക്കാന്‍ വെറും ദിവസങ്ങള്‍ മാത്രമേ ഉള്ളെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഗര്‍ഭകാലത്ത് പരിശീലനം നടത്തുന്നത് വളരെ സാധാരണമാണെന്നാണ് ഞാന്‍ കരുതുന്നതെന്നും എന്നാല്‍ ഇത് സാധാരണമല്ലെന്ന് കരുതുന്നവരാണ് കൂടുതലെന്നും മക്കെന്ന കൂട്ടിച്ചേര്‍ത്തു. ഒമ്പത് മാസം ഗര്‍ഭിണിയായിരിക്കെ സോഫയില്‍ നിന്ന് ഇറങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ എനിക്ക് അത് എങ്ങനെ ചെയ്യാമെന്നാണ് ആളുകള്‍ ചോദിക്കുന്നത്. ഗര്‍ഭിണിയാകുന്നതിന് മുമ്പ് നിങ്ങളുടെ ശരീരത്തെ നിങ്ങള്‍ എങ്ങനെ ശക്തിപ്പെടുത്തുന്നു എന്നതുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ചില ദിവസങ്ങളില്‍ തന്റെ ശരീരം വ്യായാമം ചെയ്യാന്‍ പാകത്തിലായിരുന്നില്ല. മറ്റുള്ളവര്‍ ഇക്കാര്യത്തില്‍ അവരുടെ ശരീരം പറയുന്നത് കേള്‍ക്കാനാണ് താന്‍ നിര്‍ദ്ദേശിക്കുന്നുവെന്നും മെക്കെന്ന വെളിപ്പെടുത്തി.
ഗര്‍ഭിണിയായിരിക്കുമ്പോള്‍ എല്ലായിപ്പോഴും നിങ്ങളുടെ ശരീരം ശ്രദ്ധിക്കുകയും നിങ്ങള്‍ക്ക് കഴിയുന്നത് മാത്രം ചെയ്യുകയുമാണ് പ്രധാനം. ആരോഗ്യകരമായ ഗര്‍ഭധാരണം അനിവാര്യമാണെന്നും മക്കെന്ന പങ്കുവച്ചു.






