
വൈറല്‍ ലോകത്തിന്റെ കാലമാണിത്. സമൂഹ മാധ്യമങ്ങളില്‍ പലതരം വീഡിയോ വൈറല്‍ ആകാറുണ്ട്. അതു പോലെ ഇപ്പോള്‍ ഒരു വവ്വാലിന്റെ ചിത്രമാണ് വൈറല്‍ ആകുന്നത്. ചിത്രത്തില്‍ വവ്വാലിന് സാധാരണയില്‍ കൂടുതല്‍ വലുപ്പമുണ്ട്. വവ്വാലിന്റെ ചിത്രത്തിനൊപ്പം 'മനുഷ്യ വലുപ്പമുള്ള വവ്വാലെന്ന'കുറിപ്പും ഉണ്ടായി. ഇത് കണ്ട് പലരും ഭയന്നു. ഒരു വവ്വാല് സാധാരണ നിലയില്‍ ഒരടിവരെ മാത്രമാണ് വളരുന്നത്. എന്നാല്‍ അപൂര്‍വ്വം ചിലതിന് ചിറകുകള് മുഴുവന്‍ വിടര്‍ത്തിയാല്‍ 'അഞ്ച് അടി അഞ്ചിഞ്ച് ' വരെ വലിപ്പം കാണാം. എന്നാല്‍, ചിത്രത്തിലുള്ള വവ്വാലിന് അസാധാരണ വലിപ്പമാണുള്ളതെന്ന തോന്നല്‍ സൃഷ്ടിച്ചു. ഇത് കാഴ്ചക്കാരില്‍ ഏറെ ഭയം ജനിപ്പിച്ചു.
എന്നാല്‍ ഇത് 2020 ല്‍ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ട ചിത്രമായിരുന്നു. വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് തലകീഴായി തൂങ്ങിക്കിടക്കുന്ന ഒരു 'മനുഷ്യ-വലുപ്പത്തിലുള്ള' വവ്വാലിന്റെ ചിത്രമായിരുന്നു അന്ന് വൈറല്‍ ആയത്. എന്നാല്‍ കാലങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിയ്ക്കുകയായിരുന്നു.
@AlexJoestar622 എന്ന് ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു 2020-ല്‍ ചിത്രം പങ്കുവെച്ചത്. ഫോട്ടോയിലുള്ള വവ്വാല് കാഴ്ചയിലുള്ളത് പോലെ അസാധാരണമായ വലിപ്പമുള്ളതായിരുന്നില്ല. വവ്വാലിന്റെ വലിപ്പ കാരണം ക്യാമറ തന്ത്രമായിരുന്നു. വസ്തുവിന്റെ അടുത്ത് നിന്ന് അതിനെ ഫോക്കസ് ചെയ്ത് ചുറ്റുമുള്ള വസ്തുക്കളുടെ വലുപ്പം കുറച്ച് കാണിക്കുന്ന രീതിയില്‍ പകര്ത്തപ്പെട്ടതായിരുന്നു ചിത്രം. പറക്കുന്ന സസ്തനികളായ പൂര്‍ണ്ണ വളര്‍ച്ച എത്തിയ വവ്വാലുകള്ക്കളുടെ ചിറകുകള് വിടര്‍ത്തിയാല്‍ അവയ്ക്ക് അഞ്ച് അടി അഞ്ചിഞ്ച് വരെ വലിപ്പം കണ്ടേക്കാം.






