ഓസ്കാറിന്റെ തിളക്കത്തിലാണ് ഇപ്പോള്‍ ഇന്ത്യ. എസ്എസ് രാജമൗലി സംവിധാനം ചെയ്ത 'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തിലെ നാട്ടു നാട്ടു മികച്ച ഒറിജിനല്‍ സ്കോറിനുള്ള ഓസ്കാര്‍ നേടിയിരിയ്ക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ 'ആര്‍ആര്‍ആര്‍' ടീമിനുള്ള അഭിനന്ദന സന്ദേശങ്ങളാണ്. ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നില്ല ആഘോഷങ്ങള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ആളുകള്‍ രാജമൗലിയുടെ ടീമിനെ അഭിനന്ദിച്ചു കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. എന്നാല്‍ അഭിനന്ദനങ്ങള്‍ക്ക് ഇനിയും അവസാനിച്ചിട്ടില്ല.
അമേരിക്കയിലെ ന്യൂ ജഴ്സിയില്‍ നാട്ടു നാട്ടു പാട്ടിന്റെ താളത്തിനൊത്ത് ടെസ്ല കാറുകള്‍ നടത്തിയ ലൈറ്റ് ഷോ ഇപ്പോള്‍ വൈറല്‍ ആയിരിയ്ക്കുന്നത്. 150 ടെസ്ല കാറുകളാണ് പാട്ടിനുള്ള ആദരത്തില്‍ പങ്കെടുത്തത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്.

Comments