കന്നഡ നടന് ചേതന്‍ കുമാര്‍ അറസ്റ്റില്‍. ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നു ആരോപിച്ചാണ് ഇയാളെ ബാംഗ്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഹിന്ദുത്വ എന്നത് നുണകളില്‍ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രമാണെന്ന് നടന് ട്വിറ്ററില്‍ പോസ്റ്റ് ഇട്ടതിനു പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശേഷാദ്രിപുരം പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി.
മതത്തെയോ, മതവിശ്വാസത്തെയോ അവഹേളിയ്ക്കുകയും, സമൂഹത്തില്‍ ശത്രുത വളര്‍ത്തുന്ന പ്രസ്താവന നടത്തിയെന്നും ചൂണ്ടി കാട്ടിയാണ് ദലിത്, ആദിവാസി ആക്ടിവിസ്റ്റായ നടനെ പൊലീസ് അഹസ്റ്റ്. മാര്‍ച്ച് 20 ന് ഇദ്ദേഹം ചെയ്ത ട്വീറ്റാണ് വിവാദമായത്. നുണകളില്‍ കെട്ടിപ്പടുത്തതാണ് ഹിന്ദുത്വം എന്നാണ് ചേതന്‍ കുമാര്‍ ട്വീറ്റ് ചെയ്തത്. സവര്‍ക്കര്‍: രാവണനെ തോല്‍പ്പിച്ച് രാമന് അയോധ്യയിലേക്കു തിരിച്ചെത്തിയപ്പോഴാണ് ഇന്ത്യാ 'രാജ്യം' തുടങ്ങുന്നത്- നുണ. 1992: രാമന്റെ ജന്മസ്ഥലമാണ് ബാബറി മസ്ജിദ്നുണ. 2023: ഉറിഗൗഡ-നഞ്ചെഗൗഡ എന്നിവരാണ് ടിപ്പുവിന്റെ 'കൊലയാളികള്‍'- നുണ. ഹിന്ദുത്വത്തെ സത്യം കൊണ്ടു മാത്രമേ തോല്‍പ്പിക്കാനാകൂ. സത്യം എന്നതു തുല്യതയാണ്.'- ചേതന്‍ ട്വീറ്റില്‍ അഭിപ്രായപ്പെട്ടിരുന്നു.
ചേതന്‍ കുമാര്‍ ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം, ഹിന്ദു അനുകൂല സംഘടനകള്‍ അദ്ദേഹത്തിനെതിരെ പരാതി നല്‍കുകയും ശേഷാദ്രിപുരം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഹിജാബ് കേസുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതി ജഡ്ജിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തി എന്നാരോപിച്ച് കഴിഞ്ഞ വര്‍ഷവും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

Comments