ഭക്ഷണത്തില്‍ പല പരീക്ഷണങ്ങളും നമ്മള് കണ്ടിട്ടുണ്ട്. ദോശയുടെ കാര്യത്തിലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ചീസും ബട്ടറുമൊക്കെ ഉപയോഗിച്ചുള്ള ദോശയോടൊപ്പം തന്നെ ഐസ്ക്രീമും ചോക്ളേറ്റും ചേര്‍ത്തുള്ള ദോശകളും വളരെ അധികം ശ്രദ്ധ ആര്‍ജിക്കാറുണ്ട്. ഇപ്പോഴിതാ വൈറലായിരിക്കുന്നത് സ്പൈഡര്മാന് ദോശയുടെ വീഡിയോയാണ്.
ചെന്നൈയില്‍ അണ്ണാനഗറിലെ തെരുവോര ഭക്ഷണശാലയില്‍ നിന്നുള്ള വീഡിയോയാണിത്. ഈ ദോശയെ സ്പൈഡര്മാന് ദോശയെന്ന് വിളിക്കുന്നത് ദോശ ഉണ്ടാക്കുന്നതിലുള്ള വ്യത്യസ്തത കൊണ്ടാണ്. സാധാരണ ഒരു തവിയില്‍ മാവ് നിറച്ച് ദോശക്കല്ലിലേക്ക് ചുഴറ്റുന്ന രീതിയാണെങ്കില്‍ ഇവിടെ അങ്ങനെയല്ല. ഒരു നീളത്തിലുള്ള കുപ്പിയില്‍ മാവ് നിറച്ച് ദോശക്കല്ലിലേക്ക് വട്ടത്തില്‍ തൂവുകയാണ് ചെയ്യുന്നത്. കുപ്പിയുടെ വായ്ഭാഗം നേര്‍ത്തതിനാല്‍ തന്നെ കല്ലിലേക്ക് വീഴുന്ന മാവ് വട്ടത്തില്‍ നേര്‍ത്തു കാണാം. ഒറ്റനോട്ടത്തില്‍ വല പോലെ പ്രകോടമാകും. ഇതാണ് പേരില്‍ സ്പൈഡര്‍ വന്നതിന് പിന്നില്‍.
രണ്ട് ദോശകല്ലിലും ഒരേസമയം മാവ് ചുഴറ്റി വലപോലെ ചുട്ടെടുക്കണം. ഇതില്‍ ഒരു ദോശയ്ക്ക് മുകളിലേക്ക് മുട്ട ഒഴിച്ച് പരത്തും. പിന്നാലെ കീമ ചേര്‍ത്ത് തക്കാളിയും കാപ്സിക്കവും ഉള്‍പ്പെടെയുള്ള പച്ചക്കറികളും ചീസും ചേര്‍ത്ത് പരത്തിയതിനു ശേഷം ചുട്ടുവച്ചിരിക്കുന്ന രണ്ടാമത്തെ ദോശയെടുത്ത് ഇതിനു മുകളില്‍ സാന്‍വിച്ച് പരുവത്തില്‍ വെക്കണം. തുടര്‍ന്ന് ഇത് പ്ലേറ്റിലേക്ക് മാറ്റി നാലു കഷ്ണങ്ങളാക്കി വിളമ്പുന്നു. 16.2 മില്ല്യണ്‍ പേരാണ് വീഡിയോ കണ്ടുകഴിഞ്ഞത്. വീഡിയോയ്ക്ക് ആറ് ലക്ഷത്തിലേറെ ലൈക്കുകളും ലഭിച്ചട്ടുണ്ട്. വിമര്‍ശിക്കുന്നവരും ഒട്ടും തന്നെ കുറവല്ല.






