
കാലാവസ്ഥാ വ്യതിയാനം ലോകത്ത് പല ഭാഗത്തും പല തരത്തിലാകും പ്രകടമാവുക. ഇത്തരത്തില്‍ വ്യത്യസ്ത കാലാവസ്ഥാ പ്രതിഭാസത്തിലൂടെ കടന്ന് പോവുകയാണ് ന്യൂയോര്‍ക്ക് നഗരം. ഇവിടെ ജനജീവിതത്തെ നിശ്ചലമാക്കുകയാണ് താപനിലയിലെ കുറവും ശക്തമായ കാറ്റും ന്യൂയോര്‍ക്ക് ഹാംബര്‍ഗിലെ ഈറി തടാകത്തിന് സമീപം പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളുടെ ചിത്രങ്ങള്‍ ഇതിന് തെളിവാണ്.
ന്യൂയോര്‍ക്കിലെ താപനില കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞതിനു പിന്നാലെ മണിക്കൂറില്‍ 76 കിലോമീറ്റര്‍ വേഗതയില്‍ ഈറി തടാകത്തിന് മുകളില്‍ കാറ്റ് വീശിയടിച്ചിരുന്നു. പിന്നാലെ അസാധാരണമായ പ്രതിഭാസവുമുണ്ടായി. ശക്തമായ കാറ്റില്‍ തടാകത്തിലെ ജലം ഉയര്‍ന്ന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളുടെ മുകളില്‍ വീണു. നിമിഷ നേരത്തിനുള്ളില്‍ ഈ ജലം തണുത്തുറഞ്ഞ് ഐസായി മാറി. ഇങ്ങനെ കാറുകള്‍ക്ക് മുകളില്‍ ഐസ് പാളികള്‍ രൂപപ്പെടുകയായിരുന്നു. കാറ്റും കുറഞ്ഞ താപനിലയുമാണ് ഈ പ്രതിഭാസത്തിന് കാരണം.
കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത് തണുത്ത കാറ്റ് തടാകത്തിലെ ജലബാഷ്പങ്ങളുടെ ഘനീഭവിക്കല്‍ പ്രക്രിയയെ ത്വരിതപ്പെടുത്തിയെന്നും ഇത് കുറഞ്ഞ സമയത്തിനുള്ളില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് കാരണമായെന്നുമാണ്. 2020 ല്‍ വീശിയടിച്ച് സമാനമായൊരു കാറ്റ് കനത്ത മഞ്ഞ് വീഴ്ചയ്ക്ക് കാരണമാവുകയും വീടുകളെ അന്റാര്‍ട്ടിക്കയിലെ ഇഗ്ലു (ഐസില്‍ നിര്‍മ്മിച്ച വീടുകള്‍) കളുടേതിന് സമാനമാക്കുകയും ചെയ്തിരുന്നു. ഇതോടെ ഈ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ജനങ്ങള്‍.
മഞ്ഞ് മൂടിയ കാറുകളുടെ വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വൈറലായി. ചാര നിറമാര്‍ന്ന ഐസ് പാളികളാല്‍ കാറുകള്‍ മൂടിക്കിടക്കുകയാണ്. കാറുകള്‍ മാത്രമല്ല. തടാകത്തില്‍ നിന്നും പുറത്തേക്ക് തെറിച്ച വെള്ളം മുഴുവന്‍ അത്തരത്തില്‍ തണുത്തുറഞ്ഞ നിലയിലായിരുന്നു.
Another angle of the truck frozen in ice yesterday. 🥶 pic.twitter.com/FH2my1ifu2
— BuffaloWeather (@weather_buffalo) March 20, 2023






