
സിനിമയില്‍ അഭിനയിക്കുന്ന താരങ്ങള്‍ അഭിനയത്തോടൊപ്പം തന്നെ മോഡലിംഗും ഫോട്ടോഷൂട്ടുമൊക്കെ നടത്താറുണ്ട്. സമൂഹ മാധ്യമങ്ങളില്‍ സജീവമായി നില്‍ക്കാനും ഇത് വലിയ രീതിയില്‍ ഗുണം ചെയ്യാറുണ്ട്. മലയാള സിനിമയില്‍ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ് നിരഞ്ജന അനൂപ്. ലോഹം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന നിരഞ്ജന ഇന്ന് നിരവധി സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു.
ഗൂഢാലോചന എന്ന ചിത്രത്തിലാണ് നിരഞ്ജന ആദ്യമായി നായികയായി അഭിനയിച്ചത്. അതിന് ശേഷം കൂടുതല്‍ ശ്രദ്ധേയമായ സഹനടിവേഷങ്ങളാണ് താരം അഭിനയിച്ചത്. സൈറ ഭാനു, ബിടെക്, കിംഗ് ഫിഷ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ നിരഞ്ജന അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം റിലീസ് ചെയ്ത എങ്കിലും ചന്ദ്രികേ എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു.അഭിനേത്രി എന്നതിലുപരി നല്ലൊരു ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ് നിരഞ്ജന.
ഇപ്പോഴിതാ താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ‘കളളിയങ്കാട്ട് നിന്നുളള നീലിയെ പരിചയപ്പെടൂ’ എന്ന ക്യാപ്ഷനോടെയാണ് നിരഞ്ജന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തൂവെളള നിറത്തിലെ ഹാഫ് സാരിയാണ് താരം ധരിച്ചിരിക്കുന്നത്. പ്രണവ് രാജാണ് ഈ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചിത്രങ്ങളില്‍ നിരഞ്ജന ക്യൂട്ടായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.






