
ന്യൂഡല്‍ഹി;രാഹുല്‍ ഗാന്ധിക്ക് കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്നും സഭയില്‍ തിരികെ വരുമെന്ന് തന്നെയാണ് വിശ്വാസമെന്നും എം കെ രാഘവന് എം പി. ആര് എസ് എസിനെതിരെ രാജ്യത്ത് ശക്തമാക്കി പോരാടുന്നത് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമാണെന്നും അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ സിപിഐഎം പിന്തുണക്കുമോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.സിപിഐഎം പിന്തുണക്കും എന്ന പരാമര്‍ശത്തിന് മറുപടി പറയേണ്ടത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണെന്നായിരുന്നു മറുപടി. ഉപതെരഞ്ഞടുപ്പ് വേണ്ടിവരില്ലെന്നും , ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം അനുകൂലിക്കും എന്ന ചര്‍ച്ചകള്‍ ഇപ്പോള്‍ ആവശ്യമില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






