അമേരിക്കയിലെ സ്കൂളുകളിലും നഗരങ്ങളിലും എല്ലാം വെടിവയ്പ്പുകള്‍ നടക്കുന്നത് ഒരു പുതിയ സംഭവം അല്ല. വെടിവയ്പ്പില്‍ കുട്ടികള്‍ അടക്കം കൊല്ലപ്പെടുന്ന നിരവധി വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്. ഇതിനിടയില്‍ നടക്കുന്ന ഹൃദയ സ്പര്‍ശിയായ വാര്‍ത്തകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇത്തരത്തില്‍ യുഎസ്സിലെ ഒരു വിദ്യാലയത്തില്‍ നടന്ന വെടിവയ്പ്പിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഒരു മാധ്യമ പ്രവര്‍ത്തക തന്റെ മകനെ കെട്ടിപ്പിടിച്ച് വികാര നിര്ഭരയാകുന്ന വീഡിയോയാണ് വൈറലാകുന്നത്. വെടിവയ്പ്പുണ്ടായ അതേ സ്കൂളിലാണ് അവരുടെ മകനും പഠിക്കുന്നത്.
അലീഷ്യ അകുന എന്ന ഫോക്സ് ന്യൂസ് മാധ്യമ പ്രവര്‍ത്തകയാണ് ഡെന്‍വറിലെ ഈസ്റ്റ് ഹൈസ്കൂളില്‍ നടന്ന വെടിവയ്പ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയത്. അപ്പോഴാണ് അതേ സ്കൂളില്‍ പഠിക്കുകയായിരുന്ന അവരുടെ മകന് ഓടി അടുത്തെത്തുന്നതും അവളെ കെട്ടിപ്പിടിക്കുന്നതും. ആ സമയത്ത് മാധ്യമ പ്രവര്‍ത്തക വികാരനിര്ഭരയാകുന്നത് കാണാം. നിമിഷങ്ങള്‍ക്കു ശേഷം അവര്‍ തിരികെ ക്യാമറയ്ക്ക് മുന്നിലേക്ക് തന്നെ വരികയും വീണ്ടും വളരെ പ്രൊഫഷണലായി റിപ്പോര്‍ട്ട് ചെയ്യുന്നതും കാണാം.
ഈ സംഭവമൊക്കെ ഉണ്ടായതിന് ശേഷം മകനെ കണ്ടിട്ടില്ല. ഇപ്പോഴാണ് കാണുന്നത് എന്നാണ് അലീഷ്യ പറയുന്നത്. മകന് സ്കൂളിലുണ്ടായ വെടിവെപ്പിനെ കുറിച്ച് അവളോട് നേരത്തെ പറയുന്നാണ്ടായിരുന്നു എന്നാണ് അലീഷ്യ പറയുന്നത്. ഇതിനെല്ലാം ഇടയില്‍ മകനെ ആലിംഗനം ചെയ്യാന്‍ പോയതില്‍ അവര്‍ സോറിയും പറയുന്നുണ്ട്.
അലീഷ്യയുടെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ ഫോക്സ് ന്യൂസ് നാഷണല്‍ കറസ്പോണ്ടന്റായ ബ്രയാന്‍ ലെനാസ് ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. തന്റെ സുഹൃത്തായ അലീഷ്യ വെടിവയ്പ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതാണ്. അതിനിടയില്‍ മകനെ കണ്ടപ്പോര് ആലിംഗനം ചെയ്യുന്നു. അവര്‍ സുരഷിതരാണ് എന്നത് സമാധാനം തരുന്നു എന്നും ബ്രയാന്‍ പോസ്റ്റിന് താഴെ കുറിച്ചു.

Comments