
ജോക്കര്‍ 2 വിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലേഡി ഗാഗയാണ് സിനിമയില്‍ 'ഹാര്‍ലി ക്വിന്‍' എന്ന കഥാപാത്രമായെത്തുന്നത്. ഇപ്പോള്‍ കഥാപാത്രമായുള്ള നടിയുടെ ഫസ്റ്റ് ലൂക്കാണ് ശ്രദ്ധനേടുന്നത്.
മാന്‍ഹട്ടന്‍ ഡൗണ്ടൗണിലെ ന്യൂയോര്‍ക്ക് കൗണ്ടി സുപ്രീം കോടതിയില്‍ ലേഡി ഗാഗ വെടിയുതിര്‍ക്കുന്ന രംഗത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. താരം ധരിച്ചിരിക്കുന്നത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രിന്റില്‍ ടോപ്പും കറുപ്പ് നിറത്തിലുള്ള ലെതര്‍ സ്കേര്‍ട്ടും ചുവപ്പ് ബ്ലേസറുമാണ്.സിനിമ ഒരുങ്ങുന്നത് ഡിസി കോമിക്ക്സിലെ ജോക്കറിനെ ആസ്പദമാക്കിയാണ്.
കോമിക്ക്സ് പ്രകാരം ജോക്കറുമായി പ്രണയത്തിലാകുന്ന കഥാപാത്രമാണ് ഹാര്‍ലി ക്വിന്‍. അര്‍ഖാം അസൈലത്തിലെ ജോക്കറിന്റെ സൈക്കാര്‍ട്ടിസ്റ്റായ ക്വിന്‍ അയാളുമായി പ്രണയത്തിലാവുകയും കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകുകയും ചെയ്യുന്നു.ഹാര്‍ലി ക്വിന്നിനെ അവതരിപ്പിക്കുന്നത്
ഡിസിഇയു സിനിമകളില്‍ മാര്‍ഗോട്ട് റോബിയാണ്.
അതേസമയം 'ജോക്കര്‍: ഫോളി എ ഡ്യൂക്സ്' എന്ന് പേരിട്ടിരിക്കുന്ന പുതിയ സിനിമ 2024 ഒക്ടോബര്‍ നാലാം തീയതിയാണ് റിലീസ് ചെയ്യുന്നത്. ആദ്യ ഭാഗം റിലീസ് ചെയ്ത് കൃത്യം അഞ്ച് വര്‍ഷത്തിന് ശേഷമാണ് രണ്ടാം ഭാഗം എത്തുന്നത്. ടോഡ് ഫിലിപ്സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്






