
മൃഗശാലയില് നിന്നും ഇടയ്ക്ക് മൃഗങ്ങള് ചാടി പോകാറുണ്ട്. ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരമായ സോളില് നിന്നും ഒരു സീബ്ര ഓടിപ്പോയ വീഡിയോ ആണിപ്പോള് വൈറല് ആയിരിയ്ക്കുന്നത്. സീബ്ര നേരെ പോയത് നഗരത്തിലേക്കാണ്. മൂന്ന് മണിക്കൂറോളം നഗരത്തില് ചെലവഴിച്ച ശേഷം സീബ്രയെ തിരികെ കൊണ്ടു വന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 'സോള് ചില്ഡ്രന്സ് ഗ്രാന്ഡ് പാര്ക്ക് മൃഗശാലയില്' നിന്നും സെറോ എന്ന് പേരുള്ള ആണ് സീബ്രയാണ് ഓടിപ്പോയത്. സെറോയെ സുരക്ഷിതമായി പിടികൂടുന്നതിന് വേണ്ടി പോലീസും ഫയര്ഫോഴ്സും മൃഗശാല ജീവനക്കാരും സീബ്രയെ പിടിയ്ക്കാന് പിറകെ തന്നെ ഇറങ്ങി. ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില് സീബ്രയുടെ വീഡിയോ പ്രചരിച്ചു. സീബ്ര തിരക്കേറിയ റോഡിലൂടെ നടന്ന് നീങ്ങുന്നത് വീഡിയോയില് കാണാന് സാധിയ്ക്കും. അതുപോലെ, നഗരത്തിന്റെ കിഴക്ക് ഭാഗത്തായി സീബ്ര രക്ഷപ്പെട്ട സ്ഥലത്തിന് സമീപമുള്ള ഒരു റെസിഡന്ഷ്യല് ഏരിയയില് ഒരു തെരുവിലൂടെ സീബ്ര അലഞ്ഞുതിരിയുന്നതും വീഡിയോയില് കാണാമായിരുന്നു. കൂടിന് പുറത്തായി കെട്ടിയ മരവേലി തകര്ത്താണ് സീബ്ര അവിടെ നിന്നും പുറത്ത് കടന്നത് എന്ന് സോള് ഗ്വാങ്ജിന് ഫയര് സ്റ്റേഷനില് നിന്നും അറിയിച്ചു.







Comments