
കൊച്ചി: അന്തരിച്ച പ്രമുഖ നടന് ഇന്നസെന്റിന്റെ സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് നടക്കും. രാവിലെ എട്ടു മണി മുതല്‍ പൊതുദര്‍ശനത്തിന് വെയ്ക്കും ആദ്യം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 11 മണി വരെ നടക്കും. ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും വൈകിട്ട് മൂന്ന് മണി മുതല്‍ ഇരിങ്ങാലക്കുടയിലെ വീട്ടിലും ഭൗതീകശരീരം പൊതുദര്‍ശനത്തിന് വെയ്ക്കും.
സംസ്ക്കാരം ഇരിങ്ങാലക്കുടയിലെ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കും. ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. ഇന്നസെന്റിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ വലിയ ജനക്കൂട്ടമാണ് ആശുപത്രിയിലും മറ്റും എത്തിയിരിക്കുന്നത്. ലേക്ഷോര് ആശുപത്രിയില്‍ നിന്നും രാവിലെ ഏഴരയോടെ പ്രത്യേക വാഹനത്തിലാണ് ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റിയത്.
വന്‍ ജനാവലിയാണ് അദ്ദേഹത്തെ കാണാനായി തടിച്ചു കൂടിയിരിക്കുന്നത്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് ഇന്നസെന്റിനെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എക്മോ പിന്തുണയിലാണ് ഇന്നസെന്റിന്റെ ചികിത്സ തുടര്‍ന്നിരുന്നത്. രണ്ട് തവണ അര്‍ബുദത്തെ അതിജീവിച്ച അദ്ദേഹത്തിന് തുടര്‍ച്ചയായി കൊവിഡ് ബാധിച്ചിരുന്നു.
ഇതേ തുടര്‍ന്നുള്ള ന്യൂമോണിയ ആണ് ആരോഗ്യാവസ്ഥ ഗുരുതരമാക്കിയത്. 2013ല്‍ ഇന്നസെന്റിന് കാന്‍സര്‍ രോഗം പിടിപ്പെട്ടിരുന്നു. എന്നാല്‍ കൃത്യമായ ചികിത്സയിലൂടെ ഇന്നസെന്റ് ജീവിതത്തിലേക്ക് തിരിച്ചു വരുകയായിരുന്നു. തുടര്‍ന്ന് കാന്‍സര്‍ കാലത്തെ അനുഭവങ്ങളെക്കുറിച്ച് ''കാന്‍സര്‍ വാര്‍ഡിലെ ചിരി'' എന്ന പുസ്തകം അദ്ദേഹം എഴുതിയിരുന്നു. അരനൂറ്റാണ്ടായിരുന്നു ഇന്നസെന്റ് മലയാളസിനിമയില്‍ നിറഞ്ഞു നിന്നത്.
