
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5,475 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് വില 43,800 രൂപയും. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4,550 രൂപയുമാണ്.
സ്വര്‍ണവിലയില്‍ ശനിയാഴ്ചയും ഇടിവ് രേഖപ്പെടുത്തിയിരുന്നു. 15 രൂപയാണ് ശനിയാഴ്ച ഗ്രാമിനുണ്ടായ വിലക്കുറവ്. ഇതോടെയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് വില 5485 രൂപയായത്.
മാര്‍ച്ച് 18നാണ് സ്വര്‍ണം സര്‍വകാല റെക്കോര്‍ഡ് ആയത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില.






