Authored by Web Desk | Last updated: 27 Mar 2023, 1:20 PM | 1 min read
ബോളിവുഡില്‍ കിംഗ്ഖാന്റെ സമയമാണ് ഇപ്പോഴെന്ന് ആരും പറയും. പത്താന്റെ വിജയത്തോടെ താരത്തിന് ശുക്രദശ തെളിഞ്ഞിരിക്കുകയാണ്. പത്താന് വിജയമായതോടെ അതേ മോഡലില്‍ വന്‍ ബിഗ്ബജറ്റ് സിനിമകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. താരത്തിന്റേതായി ജവാന്, ഡുങ്കി തുടങ്ങി അനേകം സിനിമകള്‍ ഈ വര്‍ഷം പുറത്തുവരും.
വന്‍ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി താരം അടുത്തിടെ വീട്ടിലേക്ക് കൊണ്ടുവന്നിരിക്കുന്നത് ലോകത്തെ ഏറ്റവും ആഡംബര എസ്യുവികളില് ഒന്നാണ്. ഏകദേശം 10 കോടി വിലവരുന്ന റോള്‍സ് റോയ്സിന്റെ കള്ളിനന് ബ്ളാക്ക് ബാഡ്ജാണ് താരം വാങ്ങിയത്. താരത്തിന്റെ ആഡംബര കാറുകളോടുള്ള കമ്പം ബോളിവുഡില്‍ പ്രശസ്തമാണ്. കാറുകളോട് വലിയ പ്രണയമുള്ള എസ്.ആര്.കെ യുടെ ശേഖരത്തില്‍ അനേകം എണ്ണമുണ്ട്.
ഫാന്റം ഡ്രോഫേഡ് കൂപ്പെ, ലാന്റ് മറാവര്‍ റേഞ്ച് റോവര്‍ സ്പോര്‍ട്ട്, ബിഎംഡബ്ള്യൂ ഐ8, ടെയോട്ടാ ലാന്റ് ക്രൂയിസര്‍, മിസ്തുബിഷി പജേറോ, ബിഎംഡബ്ള്യൂ 6 സീരീസ്, ഹ്യൂണ്ടായി സാന്‍ട്രോ, ക്രെറ്റ എന്നിവയെല്ലാം താരത്തിന്റെ പട്ടിയികലുണ്ട്. പുതിയതായി താരം വാങ്ങിയ റോള്‍സ് റോയ്സ് കള്ളിനന് സ്പെഷ്യല്‍ എഡീഷന്റെ വില 8.20 കോടിയാണ്. വ്യക്തിഗതമാക്കിയ ഇഷ്ടാനുസൃതമാക്കലുകള് കൂടി വരുമ്പോള്‍ 10 കോടി കടക്കും.
ഈ കാറില്‍ താരം സവാരി നടത്തുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. താരത്തെ തെരുവിലിറക്കുമെന്ന എതിരാളികളുടെ പ്രസ്താവനയും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ബോയ്ക്കോട്ട് ഗ്യാംഗുകള്‍ പറഞ്ഞു താരത്തെ തെരുവിലിറക്കുമെന്ന്. പത്താന് ബ്ലോക്ക്ബസ്റ്ററായി മാറിയതിന് ശേഷം ന്യൂ റോള്‍സ് റോയ്സ് കള്ളിനന് ബ്ലാക്ക് ബാഡ്ജ് കാറില്‍ സഡക്കിലേക്ക് കൊണ്ടുവന്നത് അവര്‍ കൃത്യമായി ചെയ്തു.