
അമിതവണ്ണം പലരെയും അലട്ടുന്ന പ്രശ്നമാണ്. പെണ്‍കുട്ടികളിലെ അമിത വണ്ണത്തിനുള്ള കാരണങ്ങള്‍ ജീവിശൈലിയിലും ഭക്ഷണത്തിവുമുള്ള പ്രശ്നങ്ങള്‍ മാത്രമല്ല. ഏറ്റവും പുതിയ പഠന പ്രകാരം അമിതവണ്ണമുള്ള പെണ്‍കുട്ടികളുടെ പെണ്മക്കള്ക്കും ഈ അവസ്ഥയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ പഠനം ചൂണ്ടികാണിക്കുന്നത് ആണ്‍കുട്ടികളെ അമ്മമാരുടെ അമിതവണ്ണം സ്വാധീനിക്കുന്നില്ലയെന്നാണ്.
ശരീരത്തില്‍ അമിതമായ കൊഴുപ്പും ഭാരവുമുള്ള അമ്മമാരുടെ പെണ്മക്കള്ക്ക് സ്വയമേ കൊഴുപ്പ് കൂടാനുള്ള സാധ്യതയുണ്ടെന്നാണ് യൂണിവേഴ്സിറ്റി ഓഫ് സതാംപ്റ്റണിലെ റെബേക്ക ജെ ബൂണ്‍ പറഞ്ഞത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും ഭാരത്തെയും ശരീരഘടനെയും കുറിച്ച് വളരെ ചെറുപ്പത്തില്‍തന്നെ ശ്രദ്ധിക്കണമെന്നും റെബേക്ക പറഞ്ഞു. കൂടുതല്‍ ശ്രദ്ധപുലര്‍ത്തേണ്ടത് അമിതവണ്ണമുള്ള അമ്മമാരുടെ പെണ്മക്കളാണ്.
ഒമ്പത് വയസ്സിന് മുകളിലുള്ള 240 കുട്ടികളുടെ ശരീരത്തിലെ കൊഴുപ്പും മസിലും അളന്നാണ് വിവരം ശേഖരിച്ചത്. ഈ ഡാറ്റ ഉപയോഗിച്ച് കുട്ടികളുടെ ശരീരഭാരസൂചികയ്ക്കും(ബോഡി മാസ് ഇന്‍ഡക്സ്) ശരീരത്തിലെ കൊഴുപ്പിന്റെ അളവിനും അവരുടെ മാതാപിതാക്കളുടേതുമായി ബന്ധമുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം.അമ്മമാരുടെ സമാനമായ ബോഡിമാസ് ഇന്‍ഡക്സും കൊഴുപ്പുമൊക്കെയാണ് പെണ്കുട്ടികള്ക്കുമെന്നാണ് ഗവേഷണസംഘത്തിന്റെ കണ്ടെത്തല്‍.






