
2023 ഓട്ടോ എക്സ്പോയില്‍ മാരുതി സുസുക്കി വെളിപ്പെടുത്തിയ ഫൈവ് ഡോര്‍ ജിംനി ലൈഫ്സ്റ്റൈല്‍ എസ്യുവിയും ഫ്രോങ്ക്സ് ക്രോസ്ഓവറും ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇരു എസ്യുവികളും ഇന്തോ ജാപ്പനീസ് ബ്രാന്‍ഡിന്റെ പ്രീമിയം നെക്സ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ഫ്രോങ്ക്സ് ക്രോസ്ഓവര്‍, ജിംനി എസ്യുവി എന്നിവ യഥാക്രമം 11,000 രൂപയും 25,000 രൂപയും നല്കി ഓണ്‍ലൈനിലോ അംഗീകൃത ഡീലര്‍ഷിപ്പുകളിലോ ബുക്ക് ചെയ്യാനാവും.
ഫൈവ് ഡോര്‍ ജിംനി ലൈഫ്സ്റ്റൈല്‍ എസ്യുവിക്ക് 23,500 -ലധികം ബുക്കിംഗുകള്‍ ലഭിച്ചതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് & സെയില്‍സ് സീനിയര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ശശാങ്ക് ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു. മറുവശത്ത്, മാരുതി സുസുക്കി ഫ്രോങ്കസ് ഏകദേശം 15,500 ബുക്കിംഗുകള്‍ കൈവരിച്ചു. ഫ്രോങ്ക്സ് ക്രോസ്ഓവര്‍ 2023 ഏപ്രില്‍ ആദ്യ പകുതിയില്‍ വില്‍പ്പനയ്ക്കെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, ജിംനി ലൈഫ്സ്റ്റൈല്‍ എസ്യുവി 2023 മെയ് അല്ലെങ്കില്‍ ജൂണ്‍ മാസത്തോടെ വില്‍പ്പനയ്ക്കെത്തിയേക്കാം.
ജിംനി - ഐഡിള്‍ സ്റ്റാര്‍ട്ട്/ സ്റ്റോപ്പ് സംവിധാനമുള്ള 1.5 ലിറ്റര്‍ K15B നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ പവര്‍ട്രെയിന്‍ 105 PS മാക്സ് പവറും 137 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിന് യൂണിറ്റ് അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ നാല് സ്പീഡ് torque കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു. മാനുവല്‍ ട്രാന്‍സ്ഫര്‍ കെയിസും ലോ റേഞ്ച് ഗിയര്‍ബോക്സും സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്ന സുസുക്കിയുടെ ഓള്‍ഗ്രിപ്പ് പ്രോ 4WD സിസ്റ്റം എസ്യുവിയിലുണ്ട്. ജിംനിക്ക് 36 ഡിഗ്രീ അപ്രോച്ച് ആംഗിളും 50 ഡിഗ്രീ ഡിപ്പാര്‍ച്ചര്‍ ആംഗിളും 24 ഡിഗ്രീ ബ്രേക്ക് ഓവര്‍ ആംഗിളും ലഭിക്കുന്നു. എസ്യുവിക്ക് 210 mm ഗ്രൗണ്ട് ക്ലിയറന്‍സുണ്ട് അതോടൊപ്പം 208 ലിറ്റര്‍ ബൂട്ട് സ്പേസും വാഗ്ദാനം ചെയ്യുന്നു. എസ്യുവി സീറ്റ, ആല്‍ഫ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാകും. സേഫ്റ്റിയ്ക്കും സെക്ക്യൂരിറ്റിക്കും വേണ്ടി, പുതിയ ഫൈവ് ഡോര്‍ സുസുക്കി ജിംനിയില്‍ ആറ് എയര്‍ബാഗുകള്‍, ABS + EBD, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ബ്രേക്ക് അസിസ്റ്റ്, റിയര്‍വ്യൂ ക്യാമറ എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു.
സുസുക്കി ഫ്രോങ്ക്സ് - അടിസ്ഥാനപരമായി ബലേനോ ഹാച്ച്ബാക്കിന്റെ ക്രോസ്ഓവര്‍ പതിപ്പാണ് പുതിയ ഫ്രോങ്ക്സ് ക്രോസ്ഓവര്‍. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍, 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് (NA) പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന് ഓപ്ഷനുകളോടെയാണ് വാഹനം വില്‍പ്പനയ്ക്ക് എത്തുന്നത്. 1.0 ലിറ്റര്‍ യൂണിറ്റ് 100 bhp മാക്സ് പവറും 147.6 Nm പീക്ക് torque ഉം പുറപ്പെടുവിക്കുമ്പോള്‍, 1.2 ലിറ്റര്‍ NA എന്ജിന് 90 bhp പവറും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ട്രാന്സ്മിഷന് ചോയിസുകളില്‍ സ്റ്റാന്‍ഡേര്‍ഡായി അഞ്ച് സ്പീഡ് മാനുവല്‍ യൂണിറ്റ് ഉള്‍പ്പെടുന്നു, നാച്ചുറലി ആസ്പിറേറ്റഡ് (NA) യൂണിറ്റുള്ള അഞ്ച് സ്പീഡ് AMT, ടര്‍ബോ പെട്രോള്‍ എഞ്ചിനൊപ്പം ആറ് സ്പീഡ് torque കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മാരുതി വാഗ്ദാനം ചെയ്യുന്നു. എസ്യുവിക്ക് ആറ് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്ട്രോള് (VSC), ABS+EBD, 360 ഡിഗ്രി ക്യാമറ, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സേഫ്റ്റി ഫീച്ചറുകളിലുണ്ട്. ഫീച്ചറുകളുടെ കാര്യത്തില്‍, ക്രോസ്ഓവര്‍ എസ്യുവി വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള 9.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സ്ക്രീന്‍, ആര്‍ക്മെയ്സ് സൗണ്ട് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ അല്ലെങ്കില്‍ HUD, കണക്റ്റഡ് കാര്‍ ടെക്, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് എസി, റിയര്‍ എസി വെന്റുകള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ക്രൂയിസ് കണ്ട്രോള് എന്നിവയുമായി വരുന്നു.






