
പോയ വര്‍ഷം ഏറ്റവും അധികം വിവാദത്തില്‍ ഇടം പിടിച്ച താരസുന്ദരിയാണ് സാമന്ത. എന്നാല്‍ താരത്തിന്റെ വിഷമ ഘട്ടത്തിലും താരത്തിന് പിന്തുണയുമായി ആരാധകര്‍ ഒപ്പമുണ്ടായിരുന്നു. ഇപ്പോളിതാ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് താരത്തിനോട് ഒരു ആരാധകന് ചോദിച്ച ചോദ്യമാണ്.
'ആരെയെങ്കിലും പ്രണയിക്കാന്‍ ഒരു ശ്രമം നടത്തിക്കൂടേ?' എന്നായിരുന്നു ആരാധകന്റെ ചോദ്യം. സാമന്തയുടെ ഒരു വീഡിയോ അഭിമുഖത്തിലെ ഏതാനും ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത്തിട്ടുണ്ട്. അതികം താമസിക്കാതെ തന്നെ സാമന്തയുടെ മറിപടിയുമെത്തി. 'താങ്കള്‍ സ്നേഹിക്കുന്നതുപോലെ എന്നെ മറ്റാര് സ്നേഹിക്കും' എന്നായിരുന്നു നടിയുടെ മറുപടി. ഇതിനൊപ്പം സ്നേഹത്തെ സൂചിപ്പിക്കുന്ന ഇമോജിയും സാമന്ത ട്വീറ്റ്. നിരവധി ആളുകള്‍ ഈ ട്വിറ്റിനോട് പ്രതികരണമറിയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
സാമന്ത വിവാഹമോചനത്തിന് ശേഷം സിനിമകളില്‍ സജീവമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒക്ടോബറോടെ താന്‍ ആരോഗ്യപരമായ ചില വെല്ലുവിളികള്‍ നേരിടുന്നതായി താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മയോസൈറ്റിസ് എന്ന രോഗമാണ് തന്നെ ബാധിച്ചിരിക്കുന്നതെന്നും നടി പറഞ്ഞു. സാമന്ത പ്രധാനകഥാപാത്രമാകുന്ന ചിത്രം ശാകുന്തളത്തിന്റെ റിലീസ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ചിത്രത്തിന്രെ പ്രൊമോഷന് പരിപാടിയുടെ തിരക്കിലാണ് താരം.
Who will love me like you do 🫶🏻 https://t.co/kTDEaF5xD5
— Samantha (@Samanthaprabhu2) March 26, 2023






