
തിരുവനന്തപുരം; നാളെ എസ് എസ് എല്‍ സി പരീക്ഷ പൂര്‍ത്തിയാകും. വ്യാഴാഴ്ചയാകും ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി , വി എച്ച് എസ് ഇ പരീക്ഷകള്‍ പൂര്‍ത്തിയാകുക. എസ്എസ്എല്‍സി ഉത്തരക്കടലാസ് മൂല്യനിര്‍ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെയാണ് നടക്കുക. ഏപ്രില്‍ അഞ്ചിന് മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്ക് സമാന്തരമായി ടാബുലേഷന്‍ ജോലികള്‍ പരീക്ഷ ഭവനില്‍ ആരംഭിക്കും.
മേയ് രണ്ടാം വാരമാണ് ഫലം പ്രഖ്യാപിക്കുക. 4,19,362 പേരാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമാണ്. ഒ്ന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറിയില്‍ 4,25,361 വിദ്യാര്‍ത്ഥികലും രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയില്‍ 4,42,067 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതുന്നത്.
എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിന് 18,000ത്തോളം അധ്യാപകരായിരിക്കും പങ്കെടുക്കുക. ഹയര്‍ സെക്കന്‍ഡറി , വി എച്ച് എസ് ഇ മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. വ്യാഴാഴ്ച്ച ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള പരീക്ഷ പൂര്‍ത്തിയാകും.






