
മുയലിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. വീഡിയോയിലെ മുയല് ഉള്ളത് ഒരു കടയിലാണ്. ഒരു സ്ത്രീയാണ് ഈ കടയിലെ കാഷ് കൗണ്ടറിന് മുന്നില്‍ ഇരിക്കുന്നത്. മുന്നിലെ ടേബിളില്‍ ഈ മുയലും ഇരിക്കുന്നുണ്ട്. വീഡിയോയില്‍ സ്ത്രീ കസ്റ്റമറോട് കൈ ടേബിളിന്റെ മുകളില്‍ വയ്ക്കാന്‍ പറയുന്നത് കേള്‍ക്കാം. പിന്നെ നടക്കുന്ന സംഭവം കാണുമ്പോള്‍ അത്ഭുതം തോന്നും.
ഷോപ്പ് കീപ്പര്‍ ഇവയെല്ലാം കൈമാറുന്നത് മുയലിനാണ്. മുയലിന്റെ വായില്‍ സ്ത്രീ പണം എണ്ണി കൊടുക്കുന്നു. മുയല് പിന്നീട് അവ ഓരോന്നായി കസ്റ്റമറിന് കൊടുക്കുകയാണ് ചെയ്യുന്നത്. പണം നല്‍കിയതിന് ശേഷമുള്ള ബാക്കി കാശും വാങ്ങിയ സാധനവുമെല്ലാം കസ്റ്റമറിന് കൊടുക്കുന്നത് മുയലാണ്.
വീഡിയോ തുടങ്ങുമ്പോള്‍ തന്നെ പണം ഷോപ്പ് കീപ്പര്‍ മുയലിന്റെ വായില്‍ വച്ച് കൊടുക്കുന്നു. മുയല് അത് കസ്റ്റമറിന് കൊടുക്കുന്നു. പിന്നെ ബാക്കി പണവും രസീതും മുയലിനെ തന്നെയാണ് ഷോപ്പ് കീപ്പര്‍ ഏല്‍പ്പിക്കുന്നത് അത് മുയല് കസ്റ്റമറിനെ ഏല്‍പ്പിക്കുന്നു. ഒപ്പം തന്നെ വാങ്ങിയ സാധനവും മുയലിനെ തന്നെ ആണ് ആദ്യം ഷോപ്പ് കീപ്പര്‍ ഏല്‍പ്പിക്കുന്നത്. പിന്നാലെ മുയല് ഇത് കസ്റ്റമറിന് നല്കുന്നു.
സിസിടിവി ഇഡിയറ്റ്സ് എന്ന പേജിലാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ഇതിന് താഴെ അസിസ്റ്റന്റ് ഷോപ്പ് കീപ്പര്‍ എന്ന് അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. വീഡിയോയ്ക്ക് അനേകം പേരാണ് കമന്റുമായി എത്തിയത്.
Assistant shopkeeper 😂 pic.twitter.com/GdzNpugbAC
— CCTV_IDIOTS (@cctv_idiots) March 25, 2023






