
മനീല; ഇന്ത്യന്‍ ദമ്പതികള്‍ ഫിലിപ്പീന്‍സില്‍ വെടിയേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശികളായ ദമ്പതികളെയാണ് അജ്ഞാതര്‍ വെടിവച്ച് കൊന്നത്.സുഖ് വിന്ദര്‍സിങ്, കിരണ്‍ദീപ് കൗര്‍ എന്നിവരാണ് കൊല്ലപ്പെട്ടവര്‍. കഴിഞ്ഞ 19 വര്‍ഷമായി മനിലയില്‍ ഫൈനാന്‍സ് ഇടപാടുകള്‍ നടത്തിവരികയാണ് സുഖ് വിന്ദര്‍ സിങ്. സിഖ് വിന്ദര്‍ സിങിന്റെ വിവാഹം മൂന്ന് വര്‍ഷം മുമ്പായിരുന്നു. ശേഷം ഭാര്യയും മനിലയിലേക്ക് കൊണ്ടുപോയി.
സഹോദരനായ ലഖ് വീര്‍ സിങ് ഇന്ത്യയിലേക്ക് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണ് സഹോദരന് കൊല്ലപ്പെടുന്നത്. സഹോദരനെ നിരവധി തവണ ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. ലഖ് വീര്‍ സിങ് പറഞ്ഞത് അമ്മാവനോട് വീട്ടില്‍ അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ്. അമ്മാവന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ഇരുവരും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. നിരവധി തവണ വെടിയേറ്റ പാടുകള്‍ സുഖ് വിന്ദര്‍ സിങിന്റെ ശരീരത്തിലുണ്ടായിരുന്നു.
വീട്ടിലെ സിസിടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.ഒരു അജ്ഞാന് വീട്ടിലേക്ക് കയറി വരികയും കിരണ്‍ ദീപ് കൗറിനെ തോക്കിന്റെ മുനയില്‍ നിര്‍ത്തി സുഖ് വിന്ദര്‍ സിങിനെ വെടിവെക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒന്നിലധികം തവണ സുഖ് വിന്ദര്‍ സിങിനെ വെടിവെക്കുന്നതായും കാണാന്‍ കഴിയും. കുടുംബത്തിന് യാതൊരു തരത്തിലുമുള്ള ശത്രുക്കളും നിലവിലില്ല. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അന്വേഷണത്തിനായി ഫിലിപ്പീന്‍സ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും പ്രതികളെ എത്രയും വേ?ഗം പിടികൂടണമെന്നും ലഖ് വീര്‍ സിങ് ആവശ്യപ്പെട്ടു.






