
യുകെ -യിലെ തന്നെ ഏറ്റവും തവണ വിവാഹിതനായി അറിയപ്പെടുന്ന വ്യക്തിയാണ് റോണ്‍ ഷെപ്പാര്‍ഡ്. ഇയാള്‍ക്ക് 74 വയസ്സുണ്ട്. എന്നാല്‍, ഇപ്പോള്‍ ഇയാള്‍ തന്റെ ജീവിതം ഒരു കെയര്‍ ഹോമിലേക്ക് മാറിയിരിക്കുകയാണ്. പ്രായമായപ്പോള്‍ തന്റെ ഭാര്യമാര്‍ക്കൊന്നും തന്നെ വേണ്ടാതായിയെന്നാണ് റോണ്‍ പറയുന്നത്.
റോണ്‍ കഴിഞ്ഞ വര്‍ഷം വരെ പ്രണയത്തിലായിരുന്നു. മുടങ്ങാതെ ഡേറ്റിംഗും നടക്കുന്നുണ്ടായിരുന്നു. ഇതിന് കാരണമായി റോണ്‍ പറഞ്ഞത് തനിക്ക് തനിച്ച് കഴിയാന്‍ ഇഷ്ടമല്ലായെന്നാണ്. എന്നാല്‍, എട്ട് ഭാര്യമാര്‍ക്കും എട്ട് കുട്ടികള്‍ക്കും ശേഷം താന്‍ തന്റെ അത്തരം ജീവിതം തന്നെ അവസാനിപ്പിക്കുന്നു എന്നാണ് റോണ്‍ പറയുന്നത്.
അമേരിക്കക്കാരിയായ റോസ് എന്ന സ്ത്രീയുമായി ഇയാള്‍ 2019 -ല്‍ വിവാഹനിശ്ചയം വരെ നടത്തിയിരുന്നു. എന്നാല്‍ പിന്നീട് റോണ്‍ വിവാഹം വേണ്ടായെന്ന് വയ്ക്കുകയായിരുന്നു . ഇപ്പോള്‍ തനിക്ക് പ്രായമായി വര്‍ഷങ്ങള്‍ കൊണ്ട് ഈ എട്ട് ഭാര്യമാരും ചേര്‍ന്ന് തന്നെ വയ്യാത്ത ഒരാളാക്കി മാറ്റി എന്നാണ് റോണ്‍ പറയുന്നത്. വിവാഹമോചനത്തിന്റെ ശാരീരികവും മാനസികവുമായ പ്രതിസന്ധികളിലൂടെയും താന്‍ കടന്നു പോയിയെന്നും ഇയാള്‍ പറയുന്നു.
ആദ്യമായി റോണ്‍ വിവാഹം കഴിക്കുന്നത് 1966 -ലാണ്. മാര്‍ഗരറ്റ് എന്നായിരുന്നു ആദ്യഭാര്യയുടെ പേര്. ഇരുവര്‍ക്കും മൂന്ന് കുട്ടികളും ഉണ്ടായി. എന്നാല്‍ അധികം വൈകാതെ ഇരുവരും വിവാഹമോചിതരായി. പിന്നീട് റോണ്‍ ഏഴ് വിവാഹം കൂടി കഴിച്ചു. ഒരു വിവാഹം കഴിച്ചതിലും തനിക്ക് നിരാശയില്ല കാരണം തനിക്ക് എട്ട് മക്കളെ കിട്ടി.
ചെറുപ്പത്തില്‍ തനിക്ക് ലൈംഗികമായ ചൂഷണത്തിന് ഇരയാവേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ ഒരുപാട് മാനസികമായ പ്രശ്നങ്ങളും നേരിടേണ്ടി വന്നു. അതുകൊണ്ടാണ് താന്‍ എപ്പോഴും സ്നേഹത്തിന് വേണ്ടി അന്വേഷിച്ച് കൊണ്ടേയിരുന്നതെന്നാണ് റോണ്‍ പറയുന്നത്. എന്നാല്‍, 74 -ാം വയസില്‍ ഇതെല്ലാം അവസാനിപ്പിച്ച്, കെയര്‍ ഹോമിലാണ് റോണ്‍. തന്റെ ഭാര്യമാരില്‍ ആരുമായും ഇപ്പോള്‍ സൗഹൃദം ഇല്ല. എന്നാല്‍ മക്കളെയും കുടുംബത്തെയും കാണുന്നതിന് വേണ്ടി അവരുടെ അടുത്തുള്ള സ്ഥലങ്ങളിലേക്ക് താമസം മാറ്റാന്‍ ആഗ്രഹിച്ചിരിക്കുകയാണ് ഇദ്ദേഹം.






