
വെള്ളിത്തിരയില്‍ ചിരപ്രതിഷ്ഠ നേടിയ പലരും നാടകലോകത്തു നിന്നും അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചിറങ്ങിയവരാണ്. പഴയതലമുറയില്‍ തിളങ്ങി നിന്നിരുന്ന പല താരങ്ങളും അതില്‍ പെടും. പുതുതലമുറയിലും നാടകമെന്ന വഴിത്താരയിലൂടെ നടന്ന് സിനിമയിലെത്തിയ ഒട്ടനവധി താരങ്ങളുണ്ട്. ദര്‍ശന രാജേന്ദ്രന്, റോഷന് മാത്യൂ, കനി കുസൃതി എന്നിങ്ങനെ തിളങ്ങി നില്ക്കുന്ന പല താരങ്ങളും അതില്‍ പെടും. ഇപ്പോഴിതാ ലോക തിയേറ്ററര്‍ ദിനത്തില്‍ ഇവര്‍ ഒരുമിച്ച് ചെയ്ത നാടകത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ലിയോണ ലിഷോയ് യാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഈ ചിത്രങ്ങള്‍ പങ്കുവച്ചത്. ‘മോളി ചേച്ചി ആന്‍ഡ് എ വെരി നോര്‍മല്‍ ഫാമിലി’ എന്ന ക്യാപ്ഷനും നല്‍കിയായിരുന്നു ലിയോണയുടെ പോസ്റ്റ്. ‘‘ലോക നാടക ദിനം എന്നെ ഈ ടീമിനെയും സ്റ്റേജിലെ അന്നത്തെ ദിനങ്ങളും ഓർമ്മിപ്പിച്ചു!..’’എന്നും ലിയോണ കുറിച്ചിട്ടുണ്ട്. താരങ്ങളായ രാജേഷ് മാധവന്, ശാന്തി, കനി കുസൃതി, റോഷന് മാത്യൂ, ദര്‍ശന രാജേന്ദ്രന് എന്നിവരെയും ചിത്രങ്ങളില്‍ കാണാം. ‘എ വെരി നേര്‍മല്‍ ഫാമിലി’ എന്നു തന്നെയാണ് നാടകത്തിന്റെ പേര്. ദര്‍ശന രാജേന്ദ്രന്, ദിവ്യ പ്രഭ, രാജേഷ് മാധവ് എന്നിവരടങ്ങുന്ന പല താരങ്ങളും ചിത്രത്തിനു താഴെ കമന്റുകള്‍ ഇടുന്നുണ്ട്.
ഇഷ്ക്, ആന്‍മേരിയ കലിപ്പിലാണ്, മായാനദി, മറഡോണ, അതിരന് എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ മലയാളി മനസ്സില്‍ ചേക്കേറിയ യുവനടിയാണ് ലിയോണ. പ്രമുഖ സിനിമാ സീരിയല്‍ താരമായ ലിഷോയിയുടെ മകള്‍ കൂടിയായ ലിയോണ അവസാനം പ്രത്യക്ഷപ്പെട്ടത് ‘ജിന്ന്’ എന്ന ചിത്രത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലിയോണ്‍ തന്റെ സ്വകാര്യവിശേഷങ്ങളും അതിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ താന്‍ അഭിമുഖീകരിക്കുന്ന എന്‍ഡോമെട്രിയോസിസ് എന്ന രോഗാവസ്ഥയെ കുറിച്ച് ലിയോണ സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞിരുന്നു.






