
നമ്മള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്ന ഒരു വിഭവമാണ് തൈര്. ചൂട് കാലത്ത് മിക്ക ആളുകളും തൈര് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. പോഷകഗുണങ്ങളുടെ കലവറ കൂടിയാണ് തൈര്. തെരിലെ ഉയര്‍ന്ന കാത്സ്യം ഓസ്റ്റിയോപൊറോസിസ് പോലുള്ള വിട്ടു മാറാത്ത രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. പ്രോട്ടീന്റെ മികച്ച ഉറവിടമായ തൈരില്‍ നമ്മുടെ ശരീരം ശരിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. തൈര് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്തിനാണെന്ന് അറിയാം....
ദഹന പ്രശ്‌നങ്ങളുടെ സാധ്യത കുറയ്ക്കുന്നു - വയറിളക്കം, മലബന്ധം തുടങ്ങിയ ദഹന പ്രശ്‌നങ്ങളുടെ സാധ്യത കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
പോഷകഗുണങ്ങളുടെ കലവറ - തൈരില്‍ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ ധാരാളമായുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇത് നല്ലതാണ്.
കുടലിന്റെ ആരോഗ്യത്തിന് - കുടലിന്റെ ആരോഗ്യത്തിന് തൈരിനോളം ഗുണമുള്ള മറ്റൊന്നില്ലെന്ന് വേണം പറയാന്‍. പ്രോബയോട്ടിക്കിനാല്‍ ഇവ സമ്പന്നവുമാണ്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന നല്ല ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. കുടലിലെ ബാക്ടീരിയകളുടെ ആരോഗ്യകരമായ ബാലന്‍സ് നിലനിര്‍ത്താന്‍ പ്രോബയോട്ടിക്‌സിന് കഴിയും.
കാല്‍സ്യത്തിന്റെ മികച്ച ഉറവിടം - തൈര് കാല്‍സ്യത്തിന്റെ മികച്ച ഉറവിടമാണ്. ഇത് ശക്തവും ആരോഗ്യകരവുമായ അസ്ഥികള്‍ക്ക് പ്രധാനമാണ്. തൈരുകളില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ഇത് കാല്‍സ്യം കൂടുതല്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്നു.
ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ - ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ തൈര് സഹായിക്കും. തൈര് കഴിക്കുന്നത് അമിതവണ്ണം തടയാന്‍ സഹായിക്കും. തൈര് പോലുള്ള ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത്.






