ബംഗലുരു: തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഒരു ദിവസം കൂടി ബാക്കി നില്‍ക്കേ കര്‍ണാടകത്തില്‍ ബിജെപിയും കോണ്‍ഗ്രസും പ്രചരണയുദ്ധം മുറുകുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ശ്രീരംഗപട്ടണത്ത് ആള്‍ക്കാര്‍ക്കിടയില്‍ 500 ന്റെ നോട്ട് വിതറി കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍.
ശ്രീരംഗപട്ടണത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച 'പ്രജാധ്വനി യാത്ര' മാണ്ഡ്യ ജില്ലയിലെ ബെവനഹള്ളിയ്ക്ക് സമീപം എത്തിയപ്പോഴായിരുന്നു കോണ്‍ഗ്രസ് നേതാവ് ആള്‍ക്കാര്‍ക്ക് ഇടയിലേക്ക് 500 ന്റെ നോട്ടുകള്‍ വര്‍ഷിച്ചത്. പ്രചരണവാഹനത്തിന് മുകളില്‍ പാര്‍ട്ടിയംഗങ്ങള്‍ ആള്‍ക്കാരുമായി സംസാരിക്കുമ്പോള്‍ ആയിരുന്നു ശിവകുമാര്‍ കറന്‍സി നോട്ടുകള്‍ വിതറിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് ശിവകുമാര്‍. അതേസമയം ശിവകുമാര്‍ ആദ്യമായിട്ടല്ല വിവാദത്തില്‍ തലയിടുന്നത്. വൊക്കലിംഗ സമുദായക്കാരനായ ശിവകുമാര്‍ പഴയ മൈസൂര്‍ വോട്ട്ബാങ്ക് സൃഷ്ടിച്ച് തന്റെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ നേരത്തേ വൊക്കലിംഗ സമുദായക്കാരോട് അഭ്യര്‍ത്ഥിച്ചിരുന്നു.
സാമ്പത്തീക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇ.ഡി. അന്വേഷണം നേരിടുന്നയാളാണ് ശിവകുമാര്‍. ശിവകുമാറും അദ്ദേഹത്തിന്റെ അനുയായികളും കണക്കില്‍ പെടാത്ത തുകകള്‍ ഹവാലാ ചാനലുകള്‍ വഴി കൈമാറ്റം നടത്തുന്നതായി ആദായ നികുതി വിഭാഗവും നേരത്തേ ആരോപിച്ചിരുന്നു.

Comments