ക്രിക്കറ്റ് പ്രേമികളുടെ ആവേശമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണി. അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച് മൂന്ന് വർഷം പിന്നിട്ടെങ്കിലും ധോണി ഇപ്പോഴും വാർത്തകളിലെ തരമാണ്. 2023 സീസണിലെ ഐപിഎൽ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ് ധോണി. നെറ്റ്സിൽ പരിശീലനം നടത്തുന്ന താരത്തിന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസം വൈറലായത്. എന്നാലിപ്പോള്‍ പരിശീലനത്തിൽ നിന്ന് ഒഴിഞ്ഞു മാറി, ചെപ്പോക്ക് സ്റ്റേഡിയത്തിലെ സീറ്റുകൾക്ക് സ്പ്രേ പെയിന്റിംഗ് ചെയ്ത് ഒരു പരീക്ഷണം നടത്തുകയാണ് താരം. സ്റ്റാൻഡിലെ സീറ്റുകൾക്ക് ചായംപൂശാൻ സഹായിക്കുന്ന ധോണിയെയാണ് വീഡിയോയില്‍ കാണുന്നത്.
ഏതാനും സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കൊപ്പം, ഫ്രാഞ്ചൈസിയുടെ പരമ്പരാഗത മഞ്ഞ, നീല ഷേഡുകൾ ഉപയോഗിച്ച് കുറച്ച് കസേരകൾക്ക് നിറം നൽകുമ്പോൾ സിഎസ്കെ നായകൻ ഏറെ ആസ്വദിച്ചും ശ്രദ്ധിച്ചുമാണത് ചെയ്യുന്നത്. ആദ്യ ശ്രമം വിജയിച്ചതോടെ, “ഇത് ശരിയാകുന്നുണ്ട് ” എന്ന് ആവേശത്തോടെ പറയുകയും സന്തോഷത്തോടെ നിൽക്കുകയും ചെയ്യുന്ന ധോണിയെ വീഡിയോയില്‍ കാണാം.

41 കാരനായ ധോണി മറ്റ് ചില സീറ്റുകൾക്ക് പുതിയ രൂപം നൽകി, നീല നിറം പുനഃസ്ഥാപിക്കുമ്പോൾ, “ഇരുണ്ട നിറം ഇതിലും എളുപ്പമാണ്” എന്ന് ധോണി പറയുന്നതും കേള്‍ക്കാം. “തീർച്ചയായും ലുക്കിംഗ് യെല്ലോവ്’ അൻബുദൻ ഏപ്രിൽ 3 ന് കാത്തിരിക്കുന്നു,” എന്ന് ടീമിന്റെ ആദ്യ ഹോം മത്സരത്തെ പരാമർശിച്ച് സിഎസ്കെയുടെ പേജിൽ കമന്റും കുറിച്ചിട്ടുണ്ട്. പെയിന്റിംഗ് ജോലി ആസ്വദിച്ചു ചെയ്യുന്ന ധോണിയെ ആരാധകര്‍ പുകഴ്ത്തുന്നുമുണ്ട്.

Comments