അഗര്‍ത്തല: ത്രിപുരയില്‍ ഭരണം നിലനിര്‍ത്തിയ ബിജെപി സഭാനടപടികള്ക്കിടയില് നിയമസഭയിലിരുന്ന് നീലച്ചിത്രം കണ്ട സ്വന്തം എംഎല്‍എ യ്ക്ക് ഷോകോസ് നോട്ടീസ് നല്കാന് തീരുമാനിച്ചു. എംഎല്‍എ ജദബ് ലാല്‍ നാഥാണ് കുരുങ്ങിയത്. സഭാ നടപടികള്‍ പുരോഗമിക്കുമ്പോള്‍ ഇയാള്‍ വീഡിയോ കാണുന്നതിന്റെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.
വടക്കന്‍ ത്രിപുരയിലെ ബാഗ്ബാസാ മണ്ഡലത്തില്‍ നിന്നും ജയിച്ചു വന്ന ജദബ് ലാല്‍ ആദ്യമായിട്ടാണ് നിയമസഭയില്‍ എത്തുന്നത്. ഇടതുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മണ്ഡലത്തില്‍ സിപിഎമ്മിന്റെ ബിജിതാ നാഥിനെ തോല്‍പ്പിച്ചായിരുന്നു ജദബ് ലാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. തന്റെ മൊബൈല്‍ ഫോണില്‍ നാഥ് പോണ് വീഡിയോ കാണുന്നതിന്റെ ദൃശ്യം വൈറലായിട്ടുണ്ട്.
നിയമസഭാ നടപടികള്‍ നടന്നുകൊണ്ടിരിക്കെ താഴേയ്ക്ക് സ്ക്രോള്‍ ചെയ്ത് വീഡിയോ ആവര്‍ത്തിച്ചു കാണുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സ്പീക്കര്‍ ബിശ്വാസ് ബന്ധു സെന്നിനും വ്യക്തമായി കേള്‍ക്കാമായിരുന്നു. വീഡിയോ ആരാണ് പകര്‍ത്തിയതെന്ന് വിവരമില്ല. എന്നാല്‍ ഇപ്പോള്‍ അവസാനിച്ച നിയമസഭാ സമ്മേളനത്തിനിടെയാണ് ക്ലിപ്പ് പകര്‍ത്തിയതെന്ന് വ്യക്തമാണ്.

Comments